city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുകാര്‍ കല്യാണത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച; 17 പവന്‍ കവര്‍ന്നു

വിദ്യാനഗര്‍: (www.kasargodvartha.com 18/12/2016) ആലംപാടിയില്‍ വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കൊള്ളയടിച്ചു. ആലംപാടി അക്കരപ്പള്ളയിലെ റസീന മന്‍സിലിലെ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇബ്രാഹിമും ഭാര്യ ബീഫാത്തിമയും മറ്റ് കുടുംബാംഗങ്ങളും എര്‍മാളത്തെ ബന്ധുവീട്ടില്‍ കല്യാണത്തിന് പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.

വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീട്ടുകാര്‍ കല്യാണത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച; 17 പവന്‍ കവര്‍ന്നു

Keywords: Kasaragod, Alampady, House, Robbery, gold, Razeena Manzil, Ibrahim, Town CI, Abdul Raheem, Police, Case, Gold ornaments robbed from alampady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia