വിവാഹ ഓഡിറ്റോറിയത്തില്‍നിന്നും യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു; പോലീസ് സി സി ടി വി ദൃശ്യം പരിശോധിക്കുന്നു
Dec 5, 2016, 15:31 IST
കുമ്പള: (www.kasargodvartha.com 05/12/2016) വിവാഹ ഓഡിറ്റോറിയത്തില്‍നിന്നും യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കുമ്പള കുണ്ടങ്കരടുക്കയിലെ ആരിഫിന്റെ ഭാര്യ ഖൈറുന്നിസയുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് പെര്‍വാഡ് ഓഡിറ്റോറിയത്തില്‍വെച്ചാണ് യുവതിയുടെ സ്വര്‍ണാഭരണം കവര്‍ച്ചചെയ്തത്. തിരക്കിനിടെ തന്ത്രപൂര്‍വം ആഭരണം കവരുകയായിരുന്നു. പ്രതിയെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി ഓഡിറ്റോറിയത്തിലെ സി സി ടി വി ദൃശ്യം പോലീസ് പരിശോധിച്ചുവരികയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kumbala, Robbery, Gold chain, Marriage Function, Auditorium,