city-gold-ad-for-blogger

ഹോള്‍മാര്‍ക് യൂനിക് ഐഡന്റിഫികേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ സ്വര്‍ണ വ്യാപാരികള്‍ കരിദിനം ആചരിച്ചു

കാസര്‍കോട്: (www.kasargodvartha.com 23.08.2021) സ്വര്‍ണാഭരണ മേഖലയ്ക്ക് പുതിയ പ്രതിസന്ധിയാകുന്ന ഹോള്‍മാര്‍ക് യൂനിക് ഐഡന്റിഫികേഷന്‍ (എച് യു ഐ ഡി) നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ സ്വര്‍ണ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. നിര്‍മാതാക്കളും, മൊത്തവിതരണക്കാരും, സ്വര്‍ണപണിക്കാരുമുള്‍പെടെ ഈ മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം സമരത്തില്‍ പങ്കു ചേര്‍ന്നു.
  
ഹോള്‍മാര്‍ക് യൂനിക് ഐഡന്റിഫികേഷന്‍ നിര്‍ബന്ധമാക്കാനുള്ള  തീരുമാനത്തിനെതിരെ സ്വര്‍ണ വ്യാപാരികള്‍ കരിദിനം ആചരിച്ചു

വ്യാപാരികളെ ദ്രോഹിക്കുന്ന എച് യു ഐ ഡി സര്‍കാര്‍ നിര്‍ബന്ധ നിബന്ധന മാത്രമാണെന്നും, പിന്‍വലിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് സിറ്റി ഗോള്‍ഡ് ഗ്രൂപ് കരിദിനം ആചരിച്ചു. കറുത്ത കൊടിയും ബാഡ്ജുമായിട്ടായിരുന്നു പ്രതിഷേധം. ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, മാനജിങ് ഡയറക്ടര്‍ ഇര്‍ശാദ് കോളിയാട്, നൗശാദ്, മാനജര്‍ അബ്ദുല്‍ തംജീദ്, യുസുഫ് കോളിയാട് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Kasaragod, Gold, Protest, Shop, Members, Gold merchants protests against decision to mandatory Hallmarking Unique identification.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia