ആവിക്കരയിലെ വീട്ടില്‍ നിന്നും കവര്‍ന്നത് സ്വര്‍ണമാലയും ലാപ്‌ടോപ്പും 25,000 രൂപയും
Apr 12, 2018, 10:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2018) ആവിക്കരയിലെ വീട്ടില്‍ നിന്നും കവര്‍ന്നത് സ്വര്‍ണമാലയും ലാപ്‌ടോപ്പും 25,000 രൂപയുമാണെന്ന് കണ്ടെത്തി. ആവിക്കര എകെജി ക്ലബ്ബിന് സമീപത്തെ ഗള്‍ഫുകാരന്‍ പി വി അബ്ദുല്‍ ഷുക്കൂറിന്റെ വീടിന്റെ മുന്‍ഭാഗത്തെ വാതിലാണ് ബുധനാഴ്ച രാവിലെ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗള്‍ഫിലുള്ള ഷുക്കൂറിനെ പോലീസ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായി വ്യക്തമായത്.
ഷുക്കൂറിന്റെ ഭാര്യ നഫീസ കഴിഞ്ഞ 30നാണ് വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലേക്ക് പോയത്. ഇലക്ട്രിസിറ്റി മീറ്ററിന്റെ റീഡിംഗ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥനാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്. ഇയാള്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, House-Robbery, Laptop, Gold, Money, Spoiled, Gold, laptop and cash robbed from house. < !- START disable copy paste -->