ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍
May 5, 2013, 15:45 IST
കാസര്‍കോട്: ബസ് യാത്രക്കാരിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സ്ത്രീയെ യാത്രക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു.
ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിലാണ് സംഭവം. മാല പൊട്ടിച്ചെടുത്തതറിഞ്ഞ് യാത്രക്കാരി ബഹളം വെയ്ക്കുകയും ബസിലെ യാത്രക്കാര്‍ സ്ത്രീയെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. ആന്ധ്രസ്വദേശിനിയാണ് പിടിയിലായത്.
Keywords: Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.