city-gold-ad-for-blogger

നഗരത്തില്‍ തട്ടിപ്പറി സംഘം വിലസുന്നു; ബസ് യാത്രക്കിടെ വനിതാ അക്കൗണ്ടന്റിന്റെ സ്വര്‍ണമാല കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 11.01.2018) നഗരത്തില്‍ തട്ടിപ്പറി സംഘം വിലസുന്നു. ബസ് യാത്രക്കിടെ വനിതാ അക്കൗണ്ടന്റിന്റെ സ്വര്‍ണമാല കവര്‍ന്നു. കയ്യാര്‍ സ്വദേശിനിയായ 25 കാരിയുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ചെന്നിക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ യുവതി കറന്തക്കാട് ബസിറങ്ങി നടന്നുപോകുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബസ് യാത്രക്കിടെ കഴുത്തില്‍ നിന്നും എന്തോ വീഴുന്നതായി തോന്നിയിരുന്നു. എന്നാല്‍ അവര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നടന്നുപോകുമ്പോഴാണ് മാല കാണാതായ വിവരമറിഞ്ഞത്.

രണ്ട് പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 2,000 രൂപയടങ്ങുന്ന ബാഗ് അജ്ഞാതന്‍ തട്ടിപ്പറിച്ചോടിയിരുന്നു. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. നഗരത്തില്‍ വീണ്ടും തട്ടിപ്പറി സംഘം സജീവമായതായാണ് സംശയിക്കുന്നത്.

Keywords:  Kasaragod, Kerala, news, gold, Gold chain, Bus, Robbery, Gold chain snatched in bus
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia