ക്ഷേത്രത്തില്‍ അന്നപ്രസാദത്തിന് ക്യൂനില്‍ക്കുകയായിരുന്ന സ്ത്രീകളുടെ സ്വര്‍ണ്ണമാലകള്‍ കൊള്ളയടിച്ചു; പ്രതി സിസിടിവിയില്‍ കുടുങ്ങി
Oct 9, 2016, 10:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/10/2016) കാഞ്ഞങ്ങാട് പുതിയകോട്ടയിലുള്ള ഹൊസ്ദുര്‍ഗ് ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ അന്ന പ്രസാദത്തിന് ക്യൂ നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയില്‍ മോഷ്ടാവായ സ്ത്രീ നുഴഞ്ഞുകയറി സ്വര്‍ണമാലകള്‍ കവര്‍ന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. രണ്ടുസ്ത്രീകളുടെ സ്വര്‍ണ്ണമാലകളാണ് കൊള്ളയടിക്കപ്പെട്ടത്.
രണ്ടുസ്ത്രീകളുടെയും മാല തട്ടിയെടുക്കുന്ന ദൃശ്യം ക്ഷേത്രപരിസരത്ത് സ്ഥാപിച്ച സി സി ടിവിയില്‍ കുടുങ്ങി. ഒരേ സ്ത്രീ തന്നെയാണ് രണ്ട് മോഷണങ്ങള്‍ക്കും പിന്നില്‍. ഒരു യുവാവിന്റെ മൊബൈല്‍ ഫോണും മറ്റൊരാളുടെ വാച്ചും മോഷ്ടിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
മാരിയമ്മന്‍ക്ഷേത്രത്തില്‍ നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച ഉച്ചക്ക് 12.30 ന് ആരംഭിച്ച അന്നപ്രസാദവിതരണം വൈകുന്നേരം നാലു മണിവരെ നീണ്ടുനിന്നിരുന്നു.

Keywords: Kasaragod, Kerala, Kanhangad, Robbery, Temple fest, Police, complaint, Accuse, case, Investigation, Gold chain snatched from temple: CCTV captures accused picture.