എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ച് കൈചെയിന്‍ കവര്‍ന്നു
Oct 18, 2016, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2016) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ച് കൈചെയിന്‍ കവര്‍ന്നു. കാഞ്ഞങ്ങാട് എന്‍ എം ഐ ടി എഞ്ചിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ വയനാട് പിണങ്ങോട് ലീലാനിവാസില്‍ വിനോദ് കുമാറിന്റെ മകള്‍ സാരംഗി വിനോദാ(18) ണ് കവര്‍ച്ചയ്ക്കിരയായത്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും ഏറനാട് എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥിനി വാതില്‍ക്കല്‍ നിന്ന് ലഗേജ് എടുക്കുന്നതിനിടെ കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് കൈചെയിന്‍ കവരുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി പൂജ അവധിക്ക് ശേഷം തിരിച്ചെത്തിയതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പോലീസില്‍ പരാതി നല്‍കി.
Keywords : Kasaragod, Robbery, Training, Police, Complaint, Student, Sarangi Vinod.