യുവാക്കളെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ മര്‍ദ്ദിച്ച് സ്വര്‍ണമാല കവര്‍ന്നു
Jun 22, 2012, 13:19 IST
കാസര്‍കോട്: യുവാക്കളെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ മര്‍ദ്ദിച്ച് സ്വര്‍ണമാല കവര്‍ച്ച ചെയ്തു. കറന്തക്കാട്ടെ കൃഷ്ണന്റെ മകന്‍ എം.കെ വിനായക്(20), സുഹൃത്ത് ബീരന്ത്ബയല്‍ കിഷോര്‍ സുവര്‍ണ(25) എന്നിവരെയാണ് മര്‍ദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട്ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടി ഉപ്പളയിലെത്തിയപ്പോഴാണ് 30ഓളം വരുന്ന സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കിഷോറിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ സ്വര്‍ണമാല സംഘം കവര്‍ച്ച ചെയ്യുകയും ചെയ്തു.

Keywords: Kasaragod, Railway, Gold chain, Assault, Youth