വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്നു
Sep 16, 2012, 16:20 IST
കാസര്‍കോട്: കാറുകളിലെത്തിയ സംഘം വീട്ടമ്മയെ അക്രമിച്ച് അലമാരയില്‍ സൂക്ഷിച്ച രണ്ട് പവന് സ്വര്‍ണമാലയും 30,000 രൂപയും രൂപയും കവര്‍ന്നു. ചെട്ടുംകുഴിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഉസ്മാന്റെ ഭാര്യ അസ്മ(50)യാണ് അക്രമത്തിനിരയായത്. അസ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ രണ്ട് കാറുകളിലെത്തിയ സംഘം വീട്ടില്‍ കയറി പണം ആവശ്യപ്പെടുകയായിരുന്നു. കാര്യമറിയാതെ ഭയന്ന് നിലവിളിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കൂടെ താമസിക്കുന്ന പേരമകളായ 10 വയസുകാരിയെയും എടുത്ത് ഭയന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
സംഘം പോയതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണമാലയും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് അസ്മ പറഞ്ഞു.

Keywords: Housewife, Attacked, Gold chain, Cash, Robbery, Kasaragod