city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായി എസ്.പിക്ക് സന്ദേശം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

കാസര്‍കോട്: (www.kasargodvartha.com 28.08.2014) യുവാവിനെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ വെച്ച് മര്‍ദ്ദിക്കുന്നതായി എസ്.പിക്ക് ലഭിച്ച സന്ദേശം ബുധനാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ പരിഭ്രാന്തി പരത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജിലേക്കാണ് യുവാവിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കുന്നതെന്നായിരുന്നു എസ്.പിക്ക് ലഭിച്ച സന്ദേശമെന്നാണ് സൂചന.

ഇതേ തുടര്‍ന്ന് വന്‍ പോലീസ് സംഘം നഗരത്തില്‍ കുതിച്ചെത്തി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജുകളില്‍ പരിശോധന നടത്തി. പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ലോഡ്ജില്‍ വെച്ച് തട്ടിക്കൊണ്ട് പോയതായി പറയപ്പെടുന്ന ബെണ്ടിച്ചാല്‍ സ്വദേശിയായ യുവാവിനെ പോലീസ് കണ്ടെത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ കസ്റ്റംസിന്റെ പിടിയിലായി ജയിലിലായിരുന്ന യുവാവാണ് പോലീസ് തിരച്ചിലിനിടെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്. യുവാവിനെ മര്‍ദ്ദിച്ചതായി സന്ദേശം നല്‍കിയവര്‍ പറഞ്ഞ ആളെയും പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ട് പോവുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബെണ്ടിച്ചാല്‍ യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്.

കാസര്‍കോട്ടെ വിവാദമായ ഒരു നഗ്ന ചിത്രക്കേസിലെ പ്രതി ഗള്‍ഫില്‍ നിന്നും ബെണ്ടിച്ചാല്‍ യുവാവിനും മറ്റു ചിലര്‍ക്കും കരിയര്‍മാരായി കിലോകണക്കിന് സ്വര്‍ണം നാട്ടിലേക്ക് കൊടുത്തുവിട്ടതായി വിവരം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ മൂന്നു കിലോ സ്വര്‍ണം കൊടുത്തയച്ചതായി പറയുന്നതില്‍ ഒരു കിലോ സ്വര്‍ണം മാത്രമാണ് കംസ്റ്റംസ് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടിയത്.

അന്ന് കസ്റ്റംസിന്റെ പിടിയിലായ ബെണ്ടിച്ചാല്‍ യുവാവിനെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ കാര്യങ്ങളറിയാന്‍ കൂട്ടിക്കൊണ്ട് വന്നതാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നുവെന്ന സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. സ്വര്‍ണ ഇടപാട് ഒറ്റു കൊടുക്കുകയും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന രീതി ഈ സംഭവത്തിന് പിന്നിലും നടന്നതായാണ് വിവരം.

മര്‍ദ്ദനമേറ്റതായി പറയുന്ന യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത പോലീസ് അന്വേഷിച്ച് വരികയാണ്.
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായി എസ്.പിക്ക് സന്ദേശം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia