ആട് പുരപ്പുറത്ത് കയറി; ഫയര്‍ഫോഴ്‌സ് രക്ഷിക്കാനെത്തിയപ്പോള്‍ ഫ്ലക്‌സിന് മുകളില്‍ വീണ് രക്ഷപ്പെട്ടു
Jul 11, 2015, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2015) ഇരുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ ആട് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചു. നാട്ടുകാര്‍ അരമണിക്കൂറോളം നേരം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.
ഫയര്‍ഫോഴ്‌സെത്തിയ ഉടനെ താഴേക്ക് വീണ ആട് കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ താലയങ്ങാടിയിലാണ് സംഭവം.
കെട്ടിടത്തിന്റെ പിറകുവശത്ത് കൂടിയാണ് ആട് ഓട് മേഞ്ഞ രണ്ടാം നിലയിലെത്തിയത്. നാട്ടുകാരില്‍ ചിലര്‍ ആടിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ മുകളില്‍ നിന്നും ചെരിഞ്ഞു നിന്ന സെന്‍സൈഡിലേക്ക് ആട് നീങ്ങുകയായിരുന്നു. ഇതോടെ രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ അവസാനിപ്പിച്ചു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് പരിഭ്രാന്തിയിലായ ആട് താഴേക്ക് വീഴുകയായിരുന്നു. ഒരു കടയുടെ ഫ്ലക്‌സ് ബോര്‍ഡില്‍ തട്ടിയത് കൊണ്ടാണ് ആട് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Keywords : Escaped, Kasaragod, Thayalangadi, Fire force, Natives, Goat, Rescue, .