കാഞ്ഞങ്ങാട്ടെ വീട്ടമ്മയെ തീവണ്ടിയില്‍ കൊള്ളയടിച്ച കേസ് ഗോവ റെ.പോലീസ് അന്വേഷിക്കും
Apr 28, 2012, 12:13 IST
കാസര്‍കോട്: മുംബൈയില്‍ നിന്നുംകാഞ്ഞങ്ങാട്ടേക്ക് വരുമ്പോള്‍ നേത്രാവതി എക്‌സ്പ്രസില്‍ വെച്ച് കാഞ്ഞങ്ങാട് ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വീട്ടമ്മയായ പ്രതിമയുടെ ബാഗില്‍ നിന്നും 38 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസ് ഗോവ റെയില്‍വേ പോലീസ് അന്വേഷിക്കും.
രത്‌നഗിരിക്കും മംഗലാപുരത്തിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നതുകൊണ്ടാണ് അന്വേഷണം ഗോവ റെയില്‍വേ പോലീസിന് കൈമാറിയത്. ഇതുസംബന്ധിച്ച് കാസര്‍കോട് റെയില്‍വേ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റെയില്‍വേ എസ്.പി മുഖാന്തരമാണ് ഗോവ റെയില്‍വേ പോലീസിന് അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
എസ്.2 കമ്പാര്‍ട്ട് മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെകുറിച്ചുള്ള വിവരങ്ങളും മറ്റും കാസര്‍കോട് റെയില്‍വേ പോലീസ് റെയില്‍വേ അധികൃതരില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. തലശേരി സ്വദേശിയായ ഒരാളടക്കം മൂന്ന് പുരുഷന്‍മാരാണ് പ്രതിമയുടെ സീറ്റിന്റെ എതിര്‍വശത്ത് ഉണ്ടായിരുന്നത്. ഇവര്‍ക്ക് കവര്‍ച്ചയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ എന്ന കാര്യവും പരിശോധിക്കും. മുംബൈയില്‍ നിന്ന് തീവണ്ടി കയറിയ ശേഷം ടിടിഇ പോലും ഇവരുടെ അടുത്ത് ചെല്ലാതിരുന്നത് റെയില്‍വേ അധികൃതരുടെ അനാസ്ഥയ്ക്ക് തെളിവാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇവരുടെ ടിക്കറ്റില്‍ ടിടിഇയുടെ ഒപ്പ് പോലും ഉണ്ടായിരുന്നില്ലെന്ന് റെയില്‍വേ പോലീസ് അധികൃതര്‍ പറഞ്ഞു. രത്‌നഗിരിക്ക് മുമ്പ് നിരവധിപേര്‍ തങ്ങളുടെ സീറ്റിനിടയ്ക്ക് വന്ന് നിന്നിരുന്നതായി പ്രതിമ റെയില്‍വേ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Gold, Kasaragod, Train, Woman, Robbery