city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിവും ആനന്ദവും പകര്‍ന്ന് ഗ്ലോബ് ഗുരുകുലം അറിവുത്സവം

അറിവും ആനന്ദവും പകര്‍ന്ന് ഗ്ലോബ് ഗുരുകുലം അറിവുത്സവം
കാസര്‍കോട്: ആഗോളവിദ്യാഭ്യാസവഴികള്‍ എന്ന പ്രമേയത്തില്‍ ചെമ്മനാട് ഗ്ലോബ് ഗുരുകുലം അറിവുത്സവം സംഘടിപ്പിച്ചു. ചലച്ചിത്രമേള, വായനാമേള, രചനാമേള എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി.

ഉണര്‍ച, വളര്‍ച എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിരുന്നു ചലച്ചിത്രമേള. ഭാവന, സ്വാതന്ത്ര്യം, സമത്വം, സഹാനുഭൂതി തുടങ്ങിയ ബോധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉണര്‍ചയില്‍ കുട്ടി (ദ കിഡ്, ചാര്‍ലി ചാപ്ലിന്‍, 1921), ആധുനികകാലം (മോഡേണ്‍ ടൈംസ്, ചാപ്ലിന്‍, 1936), പാതയുടെ പാട്ട് (പഥേര്‍ പാഞ്ചലി, സത്യജിത്ത് റേ, 1955), ചുവപ്പു ബലൂണ്‍ (ആല്‍ബേര്‍ട്ട് ലാമോറിസ്, 1956), ഗാന്ധി (റിച്ചാര്‍ഡ് അറ്റന്‍ബറോ, 1982), സ്വപ്നങ്ങള്‍ (അകിരാ കുറോസോവ, 1990), പറുദീസ കൊട്ടക (സിനിമാ പാരഡീസോ, ജൂസപ്പി ടൊര്‍നറ്റോര്‍, 2002) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപിച്ചു.

വിമോചന വിദ്യാഭ്യാസപരീക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന വളര്‍ച്ചയില്‍ ഉള്‍ക്കൊള്ളിച്ച പടങ്ങള്‍ കോച്ച് കാര്‍ട്ടര്‍ (തോമസ് കാര്‍ട്ടര്‍, 2005), സ്വാതന്ത്ര്യമെഴുത്തുകാര്‍ (ഫ്രീഡം റൈറ്റേഴ്‌സ്, റിച്ചാര്‍ഡ് ലാഗ്രവെനീസ്, 2007), താരങ്ങള്‍ ഭൂമിയില്‍ (താരേ സമീം പര്‍, ആമിര്‍ ഖാന്‍, 2007), ഒന്നാം തരക്കാരന്‍ (ഫസ്റ്റ് ഗ്രേഡര്‍, ജസ്റ്റിന്‍ ചാഡ്‌വിക്ക്, 2011), മാണിക്യക്കല്ല് (എം. മോഹനന്‍, 2011) എന്നിവയാണ്.

വികൃതിയായ തന്നെ മാറ്റിമറിച്ച വിദ്യാഭ്യാസാനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് തെത്‌സുകോ കുറിയോനാഗി എഴുതിയ ആത്മകഥ ടോട്ടോച്ചാനെക്കുറിച്ച് വായനാമേളയില്‍ ചര്‍ച നടന്നു. കൊയ്‌ലോ, മാര്‍ക്കേസ്, പാമുക് എന്നീ എഴുത്തുകാരെ പ്രതിനിധീകരിച്ചുള്ള ഗ്രൂപ്പുകളായി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തി.

ഓരോരുത്തരും സ്വന്തമായ പതിപ്പുകള്‍ തയാറാക്കുന്നതായിരുന്നു രചനാമേള. കഥകളും കവിതകളും കാര്‍ട്ടൂണുകളും അഭിമുഖങ്ങളും പ്രബന്ധങ്ങളുമായി സര്‍ഗവൈവിധ്യം പുലര്‍ത്തുന്നതായി ഓരോ പതിപ്പും. ഡ്യൂ ഡ്രോപ്‌സ് (പി. വിഷ്ണു), കുട്ടീസ് (കെ. സി. അശ്വിന്‍) എന്നീ പതിപ്പുകള്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായി.

Keywords: Magazine, Gurukulam Academic Unit, Chemnad, Kasaragod, Glob, Class, SSLC, Pulse Two, Students, Exam, Malayalam News, Kasaragod News, Glob Magazine Fest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia