city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലഡ് ബാങ്കിനായി ബോബി ചെമ്മണ്ണൂര്‍ ഓടുന്നു, 600 കി.മീ

കാസര്‍കോട്: ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നയിക്കുന്ന മാരത്തോണിന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് തുടക്കമാവും. പി. കരുണാകരന്‍ എം.പി ഫഌഗ് ഓഫ് ചെയ്യും. 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച നൈക്ക് കമ്പനിയുടെ ഷൂസ് ധരിച്ച് കൊണ്ടാണ് ഓടുന്നത്. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. 

ബ്ലഡ് ബാങ്കിനായി ബോബി ചെമ്മണ്ണൂര്‍ ഓടുന്നു, 600 കി.മീ

അമേരിക്കയില്‍ നിന്നുമാണ് ഷൂസ് എത്തിച്ചിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ലഡ് ബാങ്കും, കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന മരുന്ന് ഷോപ്പും എല്ലാ ദിവസവും ഒരു നേരം ആഹാരം നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ഓരോ ജില്ലയിലും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദിവസവും ശരാശരി 50 കിലോ മീറ്റര്‍ വീതമാണ് ഓടുന്നത്. സ്ത്രീ - പുരുഷ ഭേദമന്യേ ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. ഈ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ദുബൈ മുതല്‍ അബുദാബി വരെയും മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയില്‍ സ്‌പോര്‍ട്‌സ് മന്ത്രി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പരിപാടിക്ക് ശേഷം അമേരിക്കയിലും മാരത്തോണ്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ കൊണ്ട് ഫഌഗ് ഓഫ് ചെയ്യിപ്പിക്കാമെന്ന് അമേരിക്കന്‍ മലയാളികള്‍ അറിയിച്ചിട്ടുണ്ട്. 

ലോകത്ത് തന്നെ എല്ലാ സ്ഥലങ്ങളിലും ബ്ലഡ് ബാങ്ക് രൂപീകരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. ഒരാള്‍ പോലും രക്തം കിട്ടാതെ മരിക്കരുതെന്നാണ് ഈ പരിപാടിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരിലേക്ക് കാറോടിച്ച് പോകുമ്പോള്‍ കണ്‍മുന്നില്‍ വെച്ച് ഒരുകാറില്‍ ലോറിയിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും അപൂര്‍വമായ രക്ത ഗ്രൂപ്പിന് ഉടമയായ ഇയാള്‍ രക്തം കിട്ടാതെ പിറ്റേ ദിവസം മരണപ്പെടുകയും ചെയ്തതാണ് ഇത്തരമൊരു പരിപാടിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ നടന്‍ ശ്രീരാമനും പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
കേരളത്തിലെ ഓട്ടത്തിന് ശേഷം ബോബി ദുബൈയിലും അമേരിക്കയിലും ഓടും

Also Read:  ഇന്ദിരയുടെ വെളിപ്പെടുത്തലിലെ നാലു പുരുഷ കേസരികള്‍ ആരൊക്കെ?

Keywords : Give Blood Save Lives” For this Good Cause, Boby Chemmanur runs 600 kilometers from Kasaragod to Thiruvananthapuram for creating the World’s Largest Blood Bank. Join us for making this event, A Big Success. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia