സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയെ നിരന്തരം പീഡിപ്പിച്ച മാതൃസഹോദരി ഭര്‍ത്താവിനെതിരെ കേസ്
Apr 22, 2016, 22:55 IST
ആദൂര്‍: (www.kasargodvartha.com 22/04/2016) 15 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചുവന്ന മാതൃസഹോദരീ ഭര്‍ത്താവിനെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട ഒരു സ്ഥലത്തെ 15 കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്കൊപ്പം വീടുവിട്ടിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം. ഇതിനിടയിലാണ് മാതൃസഹോദരീ ഭര്‍ത്താവ് മാസങ്ങളോളം പീഡിപ്പിച്ചത്.
പെണ്‍കുട്ടി സംഭവം ബന്ധുക്കളെയും സ്കൂള്‍ ടീച്ചറെയും അറിയിച്ചതിനെ തുടര്‍ന്ന് െൈചല്ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
സ്കൂള്‍ അടക്കുന്നതിന് തൊട്ടുമുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞതോടെ മാതൃസഹോദരി ഭര്‍ത്താവ് സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
Keywords : Adhur, Case, Police, Complaint, Molestation, Student, Kasaragod.