കടപ്പുറത്തു കണ്ട പെണ്‍കുട്ടി വനിതാ സെല്ലില്‍
Jan 17, 2013, 14:19 IST
കാസര്‍കോട്: ലൈറ്റ് ഹൗസ് കടപ്പുറത്ത് സംശയ സാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് എസ്.പി. ഓഫീസിലെ വനിതാ സെല്ലില്‍ പാര്‍പിച്ചു. ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരം സ്വദേശിനിയായ 15 കാരിയെ കടപ്പുറത്തു കണ്ടത്. 38-ാം വാര്‍ഡ് കൗണ്‍സിലര്‍ ലീലാമണിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിലേല്‍പിച്ചത്.
പോലീസ് ചോദ്യം ചെയ്യലില്‍ കാസര്‍കോട്ടെ ഒരു സുഹൃത്തിനെ തേടിയാണ് താനെത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി വീടു വിട്ടതെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്.
പെണ്‍കുട്ടിയെ കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയെ വനിതാ സെല്ലിലേക്ക് മാറ്റിയത്.
Related News:
കടപ്പുറത്തു കണ്ട പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍
Keywords: Girl, Missing, Police, Custody, SP Office, House, Parents, Kasaragod, Kerala, Kerala Vartha, Kerala News.