city-gold-ad-for-blogger

പുസ്തക പ്രകാശനം

കാസര്‍കോട്: ബി.എസ്.എന്‍.എല്‍. കാസര്‍കോട് ചീഫ് അക്കൗഡ്‌സ് ഓഫീസറും എഴുത്തുകാരിയുമായ എസ്. ഗിരിജയുടെ ഉത്തരാസ്വയംവരം എന്ന നേവല്‍ മാര്‍ച്ച് ഏഴിന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് സ്പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്യും.

നോവലിസ്റ്റ് കെ.കെ. സുധാകരന്‍ മുന്‍ മുംബൈ കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയറും ചെമ്പൂര്‍ ഗ്രൂപ്പ് ഓഫ് കോളേജേഴ്‌സ് ചെയര്‍മാനുമായ എം.ഐ. ദാമോദരന് നല്‍കിയാണ് പ്രകാശനം നര്‍വ്വഹിക്കുക. വാസുചോറോട് അദ്ധ്യക്ഷനായിരിക്കും. വത്സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തും. സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായിലങ്ങാടി, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണി കൃഷ്ണന്‍ പുഷ്പ്പഗിരി, റൂറല്‍ ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ കമ്മീഷണര്‍ ടി.എസ്. തിരുമേനി,  മാധ്യമ പ്രവര്‍ത്തകരായ ടി.എ. ഷാഫി, വി.വി. പ്രഭാകരന്‍ എഴുത്തുകാരായ മനോജ് കാട്ടാമ്പള്ളി, സതീഷ്‌കുമാര്‍ കൊളശ്ശേരി, പത്മാഭന്‍ ബ്ലാത്തൂര്‍, ഹരീഷ് പന്തക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും തുടര്‍ന്ന് കവിയരങ്ങും നടക്കും.
പുസ്തക പ്രകാശനം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Book-release, Book, BSNL, Novel, Conference, poet, Speedway Inn, Writers, Girija's Noval release on March 7.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia