ഗിരീഷ് മരണപ്പെട്ടത് മുകളിലത്തെ നിലയില്‍ നിന്നും താഴെ വീണാണെന്ന സംശയത്തില്‍ പോലീസ്; സ്‌കൂട്ടര്‍ വീടിന് പുറത്ത് കണ്ടെത്തി
Apr 22, 2018, 16:38 IST
ഉപ്പള: (www.kasargodvartha.com 22.04.2018) ഉപ്പള ബേക്കൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗിരീഷിന്റെ (38) മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമം മുകളിലത്തെ നിലയില്‍ നിന്നും താഴെ വീണാണ് ഗിരീഷ് മരണപ്പെട്ടതെന്ന സംശയത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഗിരീഷിന്റെ തലയില്‍ മുറിവ് കണ്ടെത്തിയിരുന്നു.
പുളിക്കുന്ന് അഗര്‍മുള്ളയില്‍ താമസക്കാരനായ ഗിരീഷ് മക്കള്‍ക്ക് ഗോപി മഞ്ചൂരി വാങ്ങാനായി ഹോട്ടലിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെ വീട് നിര്‍മാണ ജോലിക്കെത്തിയവരാണ് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഗിരീഷ് സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് 100 മീറ്റര്‍ പുറത്തായി പോലീസ് കണ്ടെത്തി.
കല്ലുകെട്ടു മേസ്ത്രിയാണ് മരിച്ച ഗിരീഷ്. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഗിരീഷ് വന്നതെന്തിനാണെന്നും മൃതദേഹത്തിനു സമീപത്ത് കണ്ടെത്തിയ വെള്ളം എങ്ങനെ വന്നുവെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം കൊലപാതകമാണോ അപകടമരണമാണോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Related News:
നിര്‍മാണം നടക്കുന്ന വീട്ടില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Youth, House, Medical College, Postmortem, Police, Gireesh's death; Scooter found in Outside.