city-gold-ad-for-blogger

നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നവരെ 'പിടികൂടും', സമ്മാനം നല്‍കും

കാസര്‍കോട്: (www.kasargodvartha.com 28/04/2016) നിയമലംഘിക്കാതെ വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും, പക്ഷെ പേടിക്കേണ്ട സമ്മാനം നല്‍കി വിട്ടയക്കും. മോട്ടോര്‍ വാഹന വകുപ്പും കെ എല്‍ 14 റൈഡേര്‍സ് ക്ലബ്ബും ചേര്‍ന്നാണ് ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ക്ക് കൗതുകവും നേട്ടവുമായി ഈ പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിക്കുന്നത്.

കാസര്‍കോട് പ്രസ് ക്ലബ്ബ് ജംങ്ഷനില്‍ നടന്ന വാഹന പരിശോധനയില്‍ പതിവിന് വിപരീതമായി മോട്ടോര്‍ വാഹന വകുപ്പ് നിയമം അനുസരിക്കുന്നവരെയും ഹെല്‍മറ്റ് ധരിക്കുന്നവരെയുമാണ് പിടികൂടിയത്. കൂടാതെ അവര്‍ക്ക് പെട്രോള്‍ സമ്മാനിക്കുകയും ചെയ്തു. നിയമങ്ങള്‍ അനുസരിക്കുന്നതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗിന്റെയും സന്ദേശം ഡ്രൈവര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു ലക്ഷ്യം.

ജില്ലയില്‍ വാഹനാപകടത്തില്‍ കഴിഞ്ഞ വര്‍ഷം 104 പേരാണ് മരിച്ചത്. ഇതില്‍ ഏറെ പേരും സ്വന്തം സുരക്ഷ ഉറപ്പുവരുത്താതെ വാഹനമോടിച്ചവരായിരുന്നു. ഈ വര്‍ഷവും അപകട നിരക്ക് വര്‍ധിച്ച് വരികയാണ്. ഈ അവസ്ഥയിലാണ് റോഡ് സുരക്ഷാ സന്ദേശം കൂടുതല്‍ പേരിലേക്ക് പകര്‍ന്ന് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

പരിപാടി കാസര്‍കോട് ആര്‍ ടി ഒ പി എച്ച് സാദിഖലി ഉദ്ഘാടനം ചെയ്തു. എം വി ഐ എ കെ രാജീവന്‍, കെ പി ദിലീപ്, കെ പ്രജിത്ത്, സജിമോന്‍, ക്ലബ്ബ് പ്രസിഡണ്ട് ജാഫര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നവരെ 'പിടികൂടും', സമ്മാനം നല്‍കും

നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നവരെ 'പിടികൂടും', സമ്മാനം നല്‍കും


Keywords : Kasaragod, Vehicle, Inauguration, Campaign, Gift, Motor Vehicle Department, Petrol.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia