city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; കാസര്‍കോട്ട് 'അലക്കല്‍ സമര'വുമായി ജി എച്ച് എം

കാസര്‍കോട്: (www.kasargodvartha.com 26/01/2017) ഇരുപത്തിമൂന്നോളം സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെതിരെ അഴിമതി വിരുദ്ധ കൂട്ടായ്മയായ ജി.എച്ച്.എം അലക്കല്‍ സമരവുമായി രംഗത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി വറ്റിവരണ്ടതും ഉപയോഗശൂന്യവുമമായ കുളങ്ങളും മറ്റു ജലസ്രോതസുകളും ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ നിസ്സംഗത മൂലം ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നതെന്നുവെന്നാണ് ആക്ഷേപം.

വെള്ളം കിട്ടാകനിയായി മാറിക്കൊണ്ടിരിക്കുന്ന തളങ്കര പ്രദേശത്ത് ജനങ്ങള്‍ വെള്ളമില്ലാതെ വലയുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. തളങ്കരയില്‍ മാത്രം 23 ഓളം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ടെന്ന് ജി.എച്ച്.എം പ്രവര്‍ത്തകര്‍ പറയുന്നു.  പൈപ്പ് പൊട്ടല്‍ കാരണം പല സ്ഥലങ്ങളിലും കൃത്യമായി വെള്ളം എത്തുന്നില്ല. എത്തിയാല്‍ തന്നെ ചളി നിറഞ്ഞ വെള്ളമാണ് കിട്ടുന്നത്. തളങ്കര ബാങ്കോട് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. ഇതിനെതിരെ ജി എച്ച് എം ജലസേചന വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും നടപടിയെടുക്കാന്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ ജി എച്ച് എം നാട്ടുകാരുമായി ചേര്‍ന്ന് സംയുക്ത 'അലക്കല്‍ സമരം' നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വെള്ളം സംരക്ഷിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിച്ച് ഉപയോഗിക്കാനുമുള്ള സാമൂഹ്യ ബോധം എല്ലാവരിലും എത്തിക്കാനും ജി.എച്ച്.എം ബോധവത്കരണം നടത്തും. ജലത്തിന്റെ അഭാവം മരണത്തിനു പോലും കാരണമാകും. 'ജലം അമൂല്യമാണ്, അത് പാഴാക്കരുത്' എന്ന ചിന്ത ജലം കൈകാര്യം ചെയ്യുന്നവരില്‍ ഉണ്ടാകണം. മണ്ണും വെള്ളവും, ജൈവ സമ്പത്തും മറ്റു പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ നാളത്തെ തലമുറയ്ക്കായി കരുതി വയ്‌ക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണെന്നും ജി.എച്ച്.എം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വെള്ളത്തെ സംരക്ഷിച്ചു കൊണ്ട് മാത്രമേ ഇനി മുന്നേറാന്‍ കഴിയൂ. നാളെയുടെ നിലനില്‍പ്പിനായി ജല സംരക്ഷണത്തിന് ജനങ്ങളെ പങ്കാളികളാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കഴിയേണ്ടതുണ്ട്.

ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സമരത്തെ കുറിച്ച് ബുര്‍ഹാന്‍ തളങ്കര വിശദീകരിച്ചു. ജി എച്ച് എം അഡ്മിന്‍ ഹനീഫ് ഗോവ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഫൈസല്‍ ആദൂര്‍, സാബിത്ത് ബാങ്കോട്, റഈസ് തെരുവത്ത്, റിസ് വാന്‍ ബാങ്കോട്, സര്‍ഫുദ്ദീന്‍ തെരുവത്ത്, സിറാജ് കൊറക്കോട്, സാദിഖ് സാച്ച, അമീന്‍ അടുക്കത്ത്ബയല്‍ എന്നിവര്‍ സംസാരിച്ചു.

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; കാസര്‍കോട്ട് 'അലക്കല്‍ സമര'വുമായി ജി എച്ച് എം

Keywords:  Kasaragod, Kerala, Strike, Protest, Water authority, Drinking water, GHM to conduct Dress washing protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia