ഉപ്പുവെള്ള വിതരണത്തിനെതിരെ ഉപ്പുകുറുക്കി സമരവുമായി ജി എച്ച് എം കൂട്ടായ്മ
Apr 19, 2017, 09:34 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2017) കാസര്‍കോട് നഗരസഭയിലും സമീപത്തെ ഗ്രാമ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയതോടെ ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം നേരിടുന്നതില്‍ പ്രതിഷേധിച്ചു ജി എച്ച് എം കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ഉപ്പു കുറുക്കല്‍ സമരം നടത്തി.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് അധികൃതരെന്നും ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ട കാസര്‍കോട്ടെ ജനങ്ങളെ ഒരുമിപ്പിക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നും സമരത്തിന് നേതൃത്വം നല്‍കിയ ജി എച്ച് എം പ്രവര്‍ത്തകര്‍ പറഞ്ഞു. ഉപ്പ് വെളളം കുടിക്കേണ്ടി വരുന്ന ജനങ്ങളുടെ വൃക്ക നശിച്ച് കൊണ്ടിരിക്കുകയും ഭക്ഷണങ്ങള്‍ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും ചെയ്തു തുടങ്ങി. ശുദ്ധജലം കാസര്‍കോട്ടെ ജനങ്ങളുടെ സ്വപ്നമായി മാറുകയാണ്. വര്‍ഷങ്ങളായി ഉപ്പ് വെള്ളം കുടിപ്പിച്ച് കഷ്ടപ്പെടുത്തുകയാണ് അധികൃതരെന്ന് ജി എച്ച് എം ജില്ലാ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കര പറഞ്ഞു.
ഉപ്പു കുറുക്കല്‍ സമരത്തിന്ന് അടുപ്പില്‍ തീ പകര്‍ന്ന് സ്വാദിഖ് പള്ളിക്കാല്‍ ഉദ്ഘടനം ചെയ്തു. ലോകരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ 250 മില്ലി ഗ്രാം ഉപ്പിന്റെ അംശം കൂടിയാല്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ ക്രമാതീതമായി ഉപ്പിന്റെ അംശം ഉണ്ടായിരുന്നു. എന്നിട്ടുപോലും അധികാരികള്‍ കണ്ണുതുറക്കുന്നില്ലെന്ന് ഭാരവാഹിയായ ഖാലിദ് കൊളവയല്‍ അഭിപ്രായപ്പെട്ടു.
ഇബ്രാഹിം കോടിയമ്മ, റിയാസ് ഉദുമ, മുസ്തഫ ചേരങ്കൈ, ഫൈസല്‍ അഡൂര്‍, ബദറുദ്ദീന്‍ കറന്തക്കാട്, സൈഫുദ്ദീന്‍ മാക്കോട്, ശിഹാബ് അണങ്കൂര്‍, ജിജിറിയ കുന്നില്‍, അബ്ദുല്ല ബംഗണ, നാഗപ്പ വിദ്യാനഗര്‍, റിയാസ് ബാവിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഉപ്പുകുറുക്കല്‍ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ മേഖലയിലുള്ളവര്‍ സംബന്ധിച്ചു. അമീന്‍ അടുക്കത്തുവയല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Kerala, News, Salt-water, Strike, Drinking water, Programme, GHM, Head Post Office.