city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രീന്‍ കാസര്‍കോട് ക്ലീന്‍ കാസര്‍കോട്; 'ജി എച്ച് എം മഴവില്‍' നിര്‍ദേശങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 05/10/2016) ഗ്രീന്‍ കാസര്‍കോട് ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ജി എച്ച് എം തയ്യാറാക്കിയ മഴവില്‍ കാസര്‍കോട് എന്ന സേവന പദ്ധതി നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവിന് സംഘാടന സമിതി പ്രസിഡന്റ് ബുര്‍ഹാന്‍ തളങ്കര സമര്‍പ്പിച്ചു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ കാസര്‍കോട് നഗരത്തിലെ പൊതു മതിലുകള്‍ അലങ്കരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ മതിലുകളില്‍ വര്‍ണ ചിത്രങ്ങള്‍ വരക്കും.

ചിത്രകലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാസര്‍കോട് നഗരത്തിന്റെ ചുവരുകള്‍ വൃത്തികേടാക്കുന്നതില്‍ നിന്നും മാറ്റം വരുത്താനും ശ്രമിക്കുകയാണ് മഴവില്‍ കാസര്‍കോടിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ തന്നെ വലിയ നഗരങ്ങളിലും, പട്ടണങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഒരു പദ്ധതിയാണ് ഇത്. ഈ പദ്ധതി സര്‍ക്കാറിന്റെ സഹായത്തോടെ ജി എച്ച് എം കാസര്‍കോട് നഗരത്തിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ജി എച്ച് എം. സമൂഹത്തില്‍ നല്ല ചിന്താഗതി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

ജില്ലയിലെ കലാവാസനയുള്ളവരെ ഉള്‍പെടുത്തി വര്‍ണചിത്ര മത്സരം സംഘടിപ്പിക്കും. ലഭിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനം നടത്തി തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പാരിതോഷികം നല്‍കും. ബഹുജനങ്ങളെയും, സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശല തലത്തില്‍ വരെയുള്ള കുട്ടികളെയും ഉള്‍പെടുത്തിക്കൊണ്ടാണ് മത്സരവും പ്രദര്‍ശനവും നടത്തുക.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10ന് മുമ്പായി ജി എച്ച് എമ്മുമായി ബന്ധപെടുക. ഫോണ്‍: 00919061085545. ഇമെയില്‍: greathistorymakerghm@gmail.com, facebook id: ghmkasargod.

ഗ്രീന്‍ കാസര്‍കോട് ക്ലീന്‍ കാസര്‍കോട്; 'ജി എച്ച് എം മഴവില്‍' നിര്‍ദേശങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു

Keywords : Kasaragod, Development Project, District Collector, Programme, GHM Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia