city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 16/08/2016) സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (ജി എച്ച് എം) അഴിമതി വിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശിചീകരണ ക്യാമ്പെയിന് തുടക്കമായി. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം മാലിന്യ മുക്തമാക്കിയാണ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട് എന്ന ആശയവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പെയിനിനാണ് സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കമായത്. ജില്ലയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളെയും സാമൂഹിക കൂട്ടായ്മകളെയും പരിസ്ഥിതി സംഘടനകളെയും സഹകരിപ്പിച്ചു ശുചീകരണം നടത്തുകയാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെ ബോധവത്കരണവും നടത്തും.

ജനങ്ങള്‍ നടന്നു പോകുന്ന വഴികളിലാണ് ദുര്‍ഗന്ധമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്. അധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശ ഭരണകര്‍ത്താക്കള്‍ മുന്‍കൈയ്യെടുക്കണമെന്നു ജി എച്ച് എം ആവശ്യപ്പെട്ടു. ജി എച്ച് എം ശുചീകരണം രാവിലെ മുതല്‍ രാത്രിവരെ നീണ്ടുനിന്നു. ജെസിബി ഉപയോഗിച്ചും പ്രവര്‍ത്തകര്‍ മാലിന്യം നീക്കം ചെയ്തു. ശുചീകരണം ബുധനാഴ്ചയും തുടര്‍ന്നു.

സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം കാസര്‍കോട് ദേശക്കാരാണ് ജി എച്ച് എം എന്ന കൂട്ടായ്മയില്‍ അംഗമായിട്ടുള്ളത്. പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌കരിച്ചും ജൈവ മാലിന്യം ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കേവലം പതാക ഉയര്‍ത്തലും മധുരം വിതരണം ചെയ്യലും മാത്രമല്ല സ്വാതന്ത്ര ദിനമെന്നും ഇതുപോലെയുള്ള സാമൂഹിക പ്രവര്‍ത്തനത്തിലൂടെ ജനസേവനം ചെയുക എന്ന ഒരു സന്ദേശം കൂടി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ജി എച്ച് എം പ്രവര്‍ത്തകര്‍ ചെയ്തത്.

ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിച്ചു അവകാശങ്ങള്‍ നേടിയെടുക്കാനും അഴിമതി രഹിത വികസന കാസര്‍കോട് എന്ന ആശയവുമാണ് ജി എച്ച് എം എന്ന കൂട്ടായ്മയുടെ മുഖ്യ അജണ്ടയെന്ന് ജി.എച്ച്.എം പ്രവര്‍ത്തകര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരെയും ജി.എച്ച്.എം പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.
ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

ക്ലീന്‍ കാസര്‍കോട്, ഗ്രീന്‍ കാസര്‍കോട്: ജി.എച്ച്.എം ശുചീകരണ ക്യാമ്പെയിന് തുടക്കമായി

Keywords:  Kasaragod, Kerala, Campaign, Cleaning, Cleaning program, Independence Day, Cleaned, General Hospital, GHM cleaning program conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia