ജ്യോതിഷ് വധശ്രമത്തിന് വിദേശ ഫണ്ട്‌ലഭിച്ചതായി ബി.ജെ.പി. നേതാക്കള്‍
Feb 8, 2013, 19:24 IST
കാസര്‍കോട്: ബി.എം.എസ്. പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിദേശഫണ്ട് ലഭിച്ചതായി ബി.ജെ.പി. ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുന്നതിന് ചില മതപണ്ഡിതരും ചില പള്ളിക്കമ്മിറ്റി ഭാരവാഹികളും ഒത്താശ ചെയ്തുകൊടുത്തതായും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് പി. രമേഷ് എന്നിവര്‍ കുറ്റപ്പെടുത്തി.
ജ്യോതിഷിനെ വധിക്കാനായി പ്രതികള്‍ സഞ്ചരിച്ച കാര്‍ തളങ്കരയില്‍ ഒളിപ്പിച്ചുവെക്കാന്‍ കൂട്ടുനിന്നത് ചില പണ്ഡിതരുടെയും പള്ളി ഭാരവാഹികളുടെയും ഒത്താശയെ തുടര്‍ന്നാണ്. മതമൗലിക തീവ്രവാദ സംഘടനകളുടെ ഡയറക്ട് അറ്റാക്കിങ്ങിന് ആക്ടിങ്ങിന് മുസ്ലിം ലീഗ് പിന്തുണനല്‍കുകയാണ്. ജ്യോതിഷ് വധശ്രമ കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പാണാര്‍ക്കുളം പള്ളിഖത്വീബിനെ അറസ്റ്റുചെയ്തതായി പ്രചരിപ്പിച്ച് എസ്.കെ.എസ്.എസ്.എഫും മുസ്ലിംലീഗും പാണാര്‍ക്കുളത്ത് ഹര്‍ത്താല്‍ നടത്തുകയുമായിരുന്നു.
വൈകിട്ട് അനുമതിയില്ലാതെ പ്രകടനം നടത്തുകയും മൈക്ക് ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും പ്രകോപനവും സൃഷ്ടിക്കുന്ന പ്രസംഗമാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അടക്കം നടത്തിയത്. ഇതിനെതിരെ ഒരു പെറ്റി കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ എസ്.പി.യോ മറ്റു ഉദ്യോഗസ്ഥരോ മുസ്ലിം ലീഗിന്റെ സ്വാധീനം മൂലം തയ്യാറായില്ല. പോലീസിന്റെ മൗനാനുവാദത്തോടെയാണ് എല്ലാ കാര്യങ്ങളും ലീഗ് നടത്തിയത്.
മുസ്ലിംലീഗ് നേതാക്കള്‍ ഭാരവാഹികളായ പള്ളിക്കമ്മിറ്റികള്‍ ഉള്ളസ്ഥലത്താണ് അക്രമ സംഭവങ്ങള്‍ പതിവാകുന്നത്. രാഷ്ട്രീയ നേട്ടത്തിന് ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതേകുറിച്ച് കേന്ദ്ര സര്‍ക്കാറും കേന്ദ്ര ഇന്റലിജന്‍സും അന്വേഷിക്കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. കോടികളാണ് കലാപമുണ്ടാക്കാന്‍ ഒഴുകിയെത്തുന്നത്.
കുമ്പളയില്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ ക്ഷേത്രം പൊളിക്കുന്നതിനെതിരെ സര്‍വ സമുദായത്തില്‍പെട്ടവര്‍ നടത്തിയ സമാധാനപരമായ കളക്ടറേറ്റ് മാര്‍ച്ചിനെതിരെ കേസെടുത്ത പോലീസ് പ്രകോപനപരമായ പ്രകടനം നടത്തിയവര്‍ക്കെതിരെയും വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ച ചെര്‍ക്കളം ഉള്‍പെടെയുള്ളവര്‍ക്കെതിരയും കേസെടുക്കാത്തത് ഇരട്ടത്താപ്പാണ്. പോലീസ് ഉദ്യോഗസ്ഥരേയും വര്‍ഗീയപരമായി ചിത്രീകരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞാണ് ഭീഷണി മുഴക്കുന്നത്.
ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മത്സരിക്കുന്നില്ലെന്നും യു.ഡി.എഫുമായോ, മുസ്ലിംലീഗുമായോ ഒരുതരത്തിലുള്ള സഖ്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു. മുസ്ലിംലീഗിനെയും കോണ്‍ഗ്രസിനെയും അതോടൊപ്പം എല്‍.ഡി.എഫിനെയും ഒരേപോലെ എതിര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ പിന്തുണ ആര്‍ക്ക് നല്‍കുമെന്നത് കാത്തിരുന്നു കാണാമെന്നും നേതാക്കള്‍ മറുപടി നല്‍കി.
നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തിന് സമീപം കോളേജ് വിദ്യാര്‍ത്ഥി ഷാനിദിന് ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പിക്ക് ബന്ധമില്ല. ഈ കേസിലും നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥപ്രതികളെ പിടികൂടണം.
Related News:
ഖത്വീബിനെ കസ്റ്റഡിയിലെടുത്ത സംഭവം: ഹര്‍ത്താല്‍ പൂര്‍ണം
പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍
'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'
കത്തിക്കുത്ത്: കസ്റ്റഡിയിലെടുത്ത ഖത്വീബിനെ തടഞ്ഞു വെച്ചതായി പരാതി
വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
സിനാന്‍ വധക്കേസിലെ പ്രതിയെ കുത്തിയത് വെള്ള കാറിലെത്തിയ ആറംഗ സംഘം
കാസര്‍കോട് ഒരാഴ്ച ബൈക്ക് ഓടിക്കുന്നതിന് നിയന്ത്രണം
കോളജില്‍ പരിപാടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം
Keywords: BJP, Leader, Press meet, Kasaragod, Suresh Kumar Shetty, Ad. K. Sreekanth, Jyothish, Attack, Case, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Acccused gets fund for attack to Jyothish: BJP