German Tourists | കാരവനിൽ ലോകം സഞ്ചരിക്കുന്ന ജർമൻ വിനോദസഞ്ചാരികൾ ബേക്കലിൻ്റെ സൗന്ദര്യത്തിൽ മയങ്ങി
Apr 3, 2024, 00:23 IST
ബേക്കൽ: (KasargodVartha) കാരവനിൽ ലോകം സഞ്ചരിക്കുന്ന ജർമൻ വിനോദസഞ്ചാരികൾ ബേക്കലിൻ്റെ സൗന്ദര്യത്തിൽ മയങ്ങി. ജർമനിക്കാരായ കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് ആണ് 1999 രജിസ്ടേഷൻ മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ലോക യാത്ര ആരംഭിച്ചത്. 2021 ഓഗസ്റ്റിൽ ആരംഭിച്ച രണ്ടാം യാത്രയിൽ ജോർദാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഒമാൻ, സഊദി അറേബ്യ, പാകിസ്‌താൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ഇവർ ഇൻഡ്യയിലെത്തിയത്.
ഭാര്യ കാർസ്റ്റൺ തൻ്റെ പിതാവിന് സുഖമില്ലാത്തതിനാൽ മൂന്നാഴ്ച മുമ്പ് ജർമനിയിലേക്ക് മടങ്ങി. മറ്റൊരു ഫോർഡ് കാറിൽ കാരവനൊരുക്കി ലോക സഞ്ചാരത്തിന് പുറപ്പെട്ട് ഹംഗറി, സെർബിയ, തുർക്കി, ഇറാൻ, പാകിസ്‌താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഗബോർഡർ വഴി ഇൻഡ്യയിലെത്തിയ ജർമൻകാരായ തീമുർ, ഭാര്യ അനി , മക്കളായ ലിയയും സിയയും, കാശ്മീർ, ജോധ്പൂർ, രാജസ്താൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഗോവയിൽ എത്തിയപ്പോഴാണ് ഇവർ കാർസ്റ്റണുമായി പരിചയപ്പെടുന്നത്.
പിന്നീടങ്ങോട്ട് രണ്ട് കാരവനിലാണെങ്കിലും ഇവർ ഒന്നിച്ച് യാത്ര തുടങ്ങി. ഗോവയിൽനിന്നും മംഗ്ളൂറിലെത്തിയ ഇവരെ ബേക്കൽ റെഡ് മൂൺ ബീച് പാർകിലെ സുരേഷ് ആണ് ബേക്കലിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ബേക്കലിലെത്തിയ ഇവർക്ക് റെഡ് മൂൺ ബീച് പാർകിൽ കാരവൻ പാർക് ചെയ്യാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ബേക്കൽ വളരെ മനോഹരമാണെന്നും ആളുകൾ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ സംസ്കാരവും രുചികരമായ ഭക്ഷണവും മറക്കാനാവാത്ത അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.
കാരവൻ പാർകിനായി ബിആർഡിസിയുടെ ബേക്കൽ ബീച് പാർകിൽ നിന്നും ഒരു ഏകർ സ്ഥലം കെടിഡിസിക്ക് കൈമാറി സർകാർ തുക അനുവദിച്ചിട്ടുണ്ടെങ്കിലും കാരവൻ പാർക് എന്ന് യാഥാർഥ്യമാവും എന്ന് ഒരു നിശ്ചയവുമില്ലാത്തപ്പോഴാണ് റെഡ് മൂൺ പാർക് അധികൃതർ കാരവൻ സഞ്ചാരികൾക്ക് സഹായവുമായെത്തിയത്. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ഇവരെ സ്വീകരിക്കാനെത്തി.
റെഡ് മൂൺ ബീച് പാർക് അധികൃതരോട് ഹൃദ്യമായ ആതിഥേയത്തത്തിള്ള നന്ദി പറഞ്ഞു ഈ നാടിൻ്റെ നന്മയെ വാനോളം പുകഴ്ത്തുകയാണവർ. യാത്രയിൽ എവിടെയെങ്കിലും നിർത്തിയാൽ ഇവരുടെ ഊണും ഉറക്കവുമൊക്കെ കാരവനിൽ തന്നെ. ബയോ ശൗചാലയം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് കാർസ്റ്റൻ്റെ കാരവനെങ്കിൽ കാറിൽ ഒരുക്കിയ ചെറിയ കാരവനിലാണ് തീമൂറിൻ്റെയും കുടുംബത്തിൻ്റെയും യാത്ര.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, German tourists travelling across India in caravan reaches Bekal.