ജര്‍മ്മന്‍ പൗരനെ നീലേശ്വരത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Aug 14, 2012, 17:32 IST
നീലേശ്വരം: ചിറ്റാരിക്കാലിലെ ബന്ധുവീട്ടിലെത്തിയ ജര്‍മ്മന്‍ പൗരനെ നീലേശ്വരത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ജര്‍മ്മന്‍ പൗരനായ ജെന്‍ജോപ്പസി (36)നെയാണ് തിങ്കളാഴ്ച വൈകിട്ട് നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും കാണാതായത്.
ചിറ്റാരിക്കാലിലുള്ള ബന്ധുവായ ജോണ്‍ സെബാസ്റ്റ്യനോടൊപ്പം ജെന്‍ജോപ്പസ് മംഗലാപുരം ആശുപത്രിയിലേക്ക് പോയിരുന്നു. തിരിച്ച് ജോണിനോടൊപ്പം ജെന്‍ജോപ്പസ് കാറില്‍ തിരിച്ചു വരുമ്പോള്‍ നീലേശ്വരം പോലീസ് സ്റ്റേഷനടുത്ത് കാര്‍ തകരാറിലായി. വാഹനം നിര്‍ത്തിയ ശേഷം ജോണ്‍ സെബാസ്റ്റ്യന്‍ തകരാര്‍ പരിശോധിക്കുന്നതിനിടെയിലാണ് ജെന്നിനെ കാണാതായത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് ജോണ്‍സെബാസ്റ്റ്യന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജെന്‍ജോപ്പസിന്റെ തിരോധാനം സംബന്ധിച്ച് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജര്‍മ്മന്‍ യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ പറയുന്നു.

Keywords: German, Man missing, Nileshwaram, Kasaragod