കൈക്കൂലി വാങ്ങുന്നതിനിടെ ഉപ്പള സ്വദേശിയായ ഭൂഗര്‍ഭ ജലവകുപ്പ് ഓഫീസര്‍ കൂത്തുപറമ്പില്‍ വിജിലന്‍സ് പിടിയില്‍
Jun 29, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2016) സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങുന്നതിനിടെ ഉപ്പള സ്വദേശിയായ ഭൂഗര്‍ഭ ജല വകുപ്പ് ജില്ലാ ഓഫീസറെ കൂത്തുപറമ്പില്‍ വെച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഉപ്പള മണ്ണംകുഴിയിലെ കെഎ മുഹമ്മദിനെ(53)യാണ് വിജിലന്‍സ് പിടികൂടിയത്.
കൂത്തുപറമ്പ്, ചിറ്റാരിപറമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴല്‍ കിണര്‍ കുഴിക്കാനുള്ള അപേക്ഷയില്‍ സ്ഥല പരിശോധനയ്‌ക്കെത്തിയ മുഹമ്മദ് കൈക്കൂലി വാങ്ങുകയായിരുന്നു. ഇതോടെ വിജിലന്‍സ് എത്തി മുഹമ്മദിനെ കയ്യോടെ പിടികൂടുകയായിരുന്നു.
കൂത്തുപറമ്പ് മാര്‍ക്കറ്റിന് സമീപം ജാനകി നിലയത്തില്‍ പി ബൈജുവിന്റെ പരാതിയിലാണ് മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുത്തത്. ബൈജുവിന്റെ ഭാര്യയുടെ പേരില്‍ ചിറ്റാരിപറമ്പിലെ വട്ടോളി റോഡിലുള്ള സ്ഥലത്ത് കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി ജില്ലാ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കഴിഞ്ഞ ഏപ്രില്‍ 25 ന് 525 രൂപ ഫീസടച്ചിരുന്നു. സ്ഥല പരിശോധന നടത്താന്‍ ഓഫീസര്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ബൈജു ഇക്കാര്യം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി യെ അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം സ്ഥല പരിശോധനയ്‌ക്കെത്തിയ ഓഫീസര്‍ മുഹമ്മദിന് വിജിലന്‍സ് മാര്‍ക്ക് ചെയ്ത് നല്‍കിയ 2000 രൂപ കൈമാറിയതോടെ ഡിവൈഎസ്പി എവി പ്രദീപന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി കയ്യോടെ പിടികൂടുകയായിരുന്നു.
Keywords: Kasaragod, Uppala, Arrest, Tuesday, Officer, Evening, Uppala, Mannamkuzhi, Vigilance, Wife.