കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ക്ക് വേണ്ടി സോളിഡാരിറ്റി പിച്ചയെടുക്കുന്നു
Aug 4, 2016, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) ജനറല്‍ ആശുപത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ അധികൃതര്‍ ഗൗരവത്തിലെടുത്ത് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉയരുന്നത് ഒറ്റപ്പെട്ട സംഭവമല്ല.
കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഭീമമായ സംഖ്യ പ്രതിമാസം ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ പോലും നിര്‍ധനരായ രോഗികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ അത്യാര്‍ത്തിയുടെ പൂര്‍ത്തീകരണത്തിന് സോളിഡാരിറ്റി പിച്ചയെടുക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് പിച്ചച്ചട്ടിയുമായി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധിക്കും.
സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടി എന്‍ എം റിയാസ്, ഷഫീഖ്, സിയാസുദ്ദീന്‍ ഇബ്‌നു ഹംസ, മുജീബ് റഹ് മാന്‍, ഇംറാന്‍ മൂസ, നിയാസ് പെര്‍ള, ആര്‍ ബി ഷാഫി എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, General Hospital, Solidarity, Protest, Inauguration, Doctors.