city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ ചാര്‍ജ് വര്‍ദ്ധനയില്‍ പ്രതിഷേധം ശക്തം; ഡി.വൈ.എഫ്.ഐ. സൂപ്രണ്ട് ഓഫീസറെ ഉപരോധിച്ചു, ഫീസ് വര്‍ദ്ധന സര്‍ക്കാറിന്റെ ഒളിച്ചോട്ടമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: (www.kasargodvartha.com 08.06.2018) ജനറല്‍ ആശുപത്രിയിലെ ചാര്‍ജ് വര്‍ദ്ധനയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയും ഇതിനായി നിയമിക്കപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കുന്നതിനും ആശുപത്രി ഉപകരണങ്ങളുടെ അറകുറ്റപ്പണിക്കും പണം കണ്ടെത്തുന്നതിനും ചികിത്സാ സേവനങ്ങളുടെ ഫീസ് ഇരട്ടിയാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനു പിന്നാലെ വിവിധ സംഘടനകള്‍ ആശുപത്രിക്കെതിരെ രംഗത്ത് വന്നു. വെള്ളിയാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാ റാമിനെ ഓഫീസില്‍ ഉപരോധിച്ചു. അതേസമയം ഫീസ് വര്‍ദ്ധന സര്‍ക്കാറിന്റെ ഒളിച്ചോട്ടമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.

ഡിവൈഎഫ്‌ഐയുടെ ഉപരോധ സമരത്തില്‍ പ്രതിഷേധമിരമ്പി. ഏഴു മാസക്കാലമായി മാനേജ്മന്റ് യോഗം പോലും വിളിക്കാന്‍ തയ്യാറാവാത്ത അധികാരികള്‍ സാധാരണ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. രണ്ടു രൂപയുണ്ടായിരുന്ന ഒ.പി. ടിക്കറ്റിന് അഞ്ചു രൂപയായും 5 രൂപയുണ്ടായിരുന്ന ഐ.പി. ടിക്കറ്റിന് 10 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. കൊളസ്ട്രോള്‍ പരിശോധിക്കുന്നതിന് 120 രൂപയുണ്ടായിരുന്നതിന് 150 രൂപയാക്കി. വിസിറ്റേഴ്‌സ് ടിക്കറ്റിന് രണ്ടു രൂപയുണ്ടായിരുന്നതില്‍ നിന്നും അഞ്ചു രൂപയായും ഇ.സി.ജി. 30 രൂപയില്‍ നിന്നും 40 രൂപയായും സൗജന്യമായി നല്‍കിയിരുന്ന ഫിസിയോതെറാപ്പിക്ക് മാസം 30 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജുകള്‍ കുറക്കാന്‍ തീരുമാനമായതായി ഡിവൈഎഫ്‌ഐ അറിയിച്ചു. ഒ.പി. ചാര്‍ജ് അഞ്ചില്‍ നിന്നും രണ്ട് രൂപയായി കുറച്ചു. മറ്റു ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ച മാനേജ്മെന്റ് കമ്മിറ്റികള്‍ അഞ്ചു ദിവസത്തിനകം വിളിച്ചു ചേര്‍ക്കുമെന്നും അതില്‍ ഡി.വൈ.എഫ്.ഐ. പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്നും സൂപ്രണ്ട് സമ്മതിച്ചതോടെ സമരം ഡിവൈഎഫ്‌ഐ അവസാനിപ്പിക്കുകയായിരുന്നു. സമരം ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് പാടി അധ്യക്ഷത വഹിച്ചു. സുനില്‍ കടപ്പുറം, അനില്‍ ചെന്നിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതേസമയം താലൂക്കാശുപത്രി ജില്ലാ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയ ശേഷം സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തി പി എസ് സി വഴി സ്ഥിര നിയമനമാണ് നടക്കേണ്ടതെന്നും സാമ്പത്തിക ബാധ്യത രോഗികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതും നിശ്ചയിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ പിടിപ്പു കേടാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

മഴക്കാല രോഗങ്ങളും പകര്‍ച്ചാ വ്യാധികളും പടര്‍ന്നുപിടിക്കുമ്പോഴും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം സര്‍ക്കാര്‍ ആശുപത്രി നടത്തിപ്പ് ഭാരമായി കണ്ടാല്‍ ജനകീയ പ്രതിഷേധത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേകര അധ്യക്ഷത വഹിച്ചു. അമ്പുഞ്ഞി തലക്ലായി, മഹ് മൂദ് പള്ളിപ്പുഴ, സി എച്ച് മുത്തലിബ്, സി എച്ച് ബാലകൃഷ്ണന്‍, കെ രാമകൃഷ്ണന്‍, പികെ അബ്ദുല്ല, ഫൗസിയ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ ആശുപത്രിയിലെ ചാര്‍ജ് വര്‍ദ്ധനയില്‍ പ്രതിഷേധം ശക്തം; ഡി.വൈ.എഫ്.ഐ. സൂപ്രണ്ട് ഓഫീസറെ ഉപരോധിച്ചു, ഫീസ് വര്‍ദ്ധന സര്‍ക്കാറിന്റെ ഒളിച്ചോട്ടമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Related News:
കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 10 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യത; ഇത് നികത്താനായി ഒ.പി ടിക്കറ്റ് മുതല്‍ സി.ടി സ്‌കാന്‍ വരെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കി, രോഗികളില്‍ നിന്നും പ്രതിഷേധം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, DYFI, Protest, Fees, cash, General Hospital Fees hike; Superintend blocked by DYFI
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia