ഗാന്ധിജയന്തി: ജനറല്‍ ആശുപത്രി പരിസരം പോലീസുകാര്‍ ശുചീകരിച്ചു
Oct 2, 2014, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2014) കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു. ശുചീകരണ ദിനത്തിന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.
കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായക്, ഐ.എം.എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. പ്രസാദ് മേനോന്‍, കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. സന്തോഷ്, സെക്രട്ടറി പ്രദീപ് കുമാര്‍. സി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.വി രാജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നൂറോളം സേനാംഗങ്ങള്‍ ശ്രമദാനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ശുചീകരണ പ്രതിജ്ഞ എടുത്തു.
മോഡി വാക്കുപാലിച്ചു; ഇന്ത്യയെ വൃത്തിയാക്കാന്‍ മോഡി ചൂലുമായി തെരുവിലിറങ്ങി
Keywords: Kasaragod, Kerala, Police, N.A.Nellikunnu, MLA, Kasaragod DYSP, T.P Ranjith,
Advertisement: