city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗികളോട് ഇങ്ങനെയൊക്കെ ചെയ്യാമോ; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാണുന്നത് ദുരിതക്കാഴ്ചകള്‍

കാസര്‍കോട്: (www.kasargodvartha.com 14.02.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നേരിടേണ്ടി വരുന്നത് മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍. ആശുപത്രിയിലെത്തുന്ന രോഗികളെയും വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെയും എക്‌സ്‌റേ എടുക്കാനും മറ്റു പരിശോധനകള്‍ക്കുമായി സ്ട്രക്ചറില്‍ കിടത്തി കൊണ്ടു പോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും ജനറല്‍ ആശുപത്രിയില്‍ ഉണ്ടാകുന്നില്ല. സ്ട്രക്ചറില്‍ രോഗികളെ കൊണ്ടുപോകുന്നത് ആശുപത്രിക്ക് വെളിയില്‍ കൂടിയാണെങ്കില്‍ പോലും രോഗിയെ ബെഡ്ഷീറ്റ് കൊണ്ടോ മുണ്ട് കൊണ്ടോ പുതപ്പിക്കാന്‍ പോലും തയ്യാറാകുന്നില്ല.

രോഗികളോട് ഇങ്ങനെയൊക്കെ ചെയ്യാമോ; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാണുന്നത് ദുരിതക്കാഴ്ചകള്‍
ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന സീതാംഗോളി മുഖാരിക്കണ്ടത്തെ ശങ്കരന്‍(80)എന്ന രോഗിയെ ദേഹം മൂടാതെ വെയിലത്ത് കൂടിയാണ് സ്ട്രക്ചറില്‍ കിടത്തി എക്‌സ്‌റേ പരിശോധനയ്ക്കായി കൊണ്ടു പോയത്. എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ കഴിയാത്ത കിടപ്പ് രോഗികളെ ഈ രീതിയില്‍ സ്ട്രക്ചറില്‍ കിടത്തി കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്.

ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് ഒരാഴ്ചയോളമായി. ഇതുവരെ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. ലിഫ്റ്റ് ഇല്ലാത്തത് കാരണം അവശ നിലയിലുള്ള രോഗികള്‍ക്ക് പോലും പടികള്‍ കയറി പോകേണ്ടി വരുന്നു. തീരെ വയ്യാത്ത രോഗികളെ താങ്ങി പിടിച്ച് കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാരും ബന്ധുക്കളും പ്രയാസപ്പെടുകയാണ്. രോഗികളോട് അനുഭാവ പൂര്‍ണ്ണമായ സമീപനം സ്വീകരിക്കാനും അവര്‍ക്ക് സാന്ത്വനം പകരാനും അധികൃതര്‍ തയ്യാറാകണമെന്നാണ് പൊതുവായ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Patient's, General-hospital, Treatment, X-ray, Bedsheet, Structure, Lift, Shankaran, How General hospital authority treat patient.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia