അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിക്ക് ഉദുമയുമായി ഊഷ്മളമായ സ്‌നേഹബന്ധം
Aug 2, 2018, 21:29 IST
ഉദുമ: (www.kasargodvartha.com 02/08/2018) അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിക്ക് ഉദുമയുമായി ഊഷ്മളമായ സ്‌നേഹബന്ധം. ഉദമക്കാര്‍ കൂട്ടായ്മ അംഗങ്ങളായ എം.എ ഹസന്‍, ബി.എം സാദിഖ് കോട്ടിക്കുളം, ഫാറൂഖ് കാസിമി എന്നിവരുമായും ഡോ. അബൂബക്കറുമായും വളരെ കാലമായി അടുത്ത ബന്ധമായിരുന്നു. കാസര്‍കോട്ടും ബേക്കലിലും കാഞ്ഞങ്ങാട്ടും നിരവധി പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു.
കാസര്‍കോട്ടെത്തിയാല്‍ എം.എ. ഹസന്റെ വീട്ടിലാണ് മിക്കപ്പോഴും താമസിച്ചു വന്നിരുന്നത്. എപ്പോഴും അദ്ദേഹത്തെ വിളിക്കുകയും ചെയ്യും. കുടുംബാംഗത്തെ പോലെയായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും ഉമ്പായിയുമായുള്ള ബന്ധം. ഉമ്പായിയുടെ വിയോഗത്തോടെ ഒരു ജ്യേഷ്ഠ സഹോദരന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. മൂന്നു മാസം മുമ്പ് ഉമ്പായി എം.എ ഹസന്റെ ഉദുമയിലെ വീട്ടിലെത്തിയിരുന്നു. അന്ന് എല്ലാവരുമായും സരസമായി സംസാരിക്കുകയും നാടിന്റെ സ്‌നേഹ ബന്ധത്തെ കുറിച്ച് വാചാലനാവുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gazal singer Umbai also connected with Udma, Umbai, Udma, Death, Relation, Kasaragod