കാസര്‍കോട് മഹോത്സവില്‍ ബുധനാഴ്ച ഉമ്പായിയുടെ ഗസല്‍ സന്ധ്യ
Jan 2, 2013, 12:45 IST
കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന കാസര്‍കോട് മഹോത്സവ്-13 ല്‍ ബുധനാഴ്ച വൈകുന്നേരം 6.30 ന് ഗസല്‍ സന്ധ്യ അരങ്ങേറും. പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയാണ് പരിപാടി അവതരിപ്പിക്കുന്നത്. മൂന്നു മണിമുതല്‍ പ്രദര്‍ശന വിപണന മേളയും വിനോദ പരിപാടികളും നടക്കും. ജനുവരി അഞ്ചിനാണ് മേളയ്ക്ക് തിരശ്ശീല വീഴുക.
ഡിസംബര്‍ 22ന് ആരംഭിച്ച ഉത്സവില്‍ എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന സാംസ്‌ക്കാരിക-കലാപരിപാടികള്‍ ആസ്വദിക്കാന്‍ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30ന് യുവ ബാന്റ്, മനോജ് ഗിന്നസ്, രവി ശങ്കര്‍ എന്നിവര്‍ നയിക്കുന്ന മെഗാ ഷോ അരങ്ങേറും. വെള്ളിയാഴ്ച അഫ്‌സല്‍ നയിക്കുന്ന ഗാനമേളയും സമാപന ദിവസമായ ശനിയാഴ്ച മുഹമ്മദ് ഹനീഫും സംഘവും അവതരിപ്പിക്കുന്ന റാഫി നൈറ്റും ഉണ്ടാവും. കരിമരുന്ന് പ്രയോഗവും സമാപന ദിവസം രാത്രി ഒരുക്കിയിട്ടുണ്ട്.

Keywords: Mahothsavam, Programme, Kasaragod, Vidya Nagar, Municipal Stadium, Kerala, Kerala Vartha, Kerala News.