city-gold-ad-for-blogger

ഗ്യാസ് സിലന്‍ഡര്‍ ലോറി അപകടം: ദേശീയ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കുമ്പള: (www.kasargodvartha.com 13/09/2016) കുമ്പള - ആരിക്കാടി ദേശീയ പാതയില്‍ ഗ്യാസ് സിലന്‍ഡര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത സ്തംഭനം പരിഹരിച്ചു. മറിഞ്ഞ ലോറിയിലെ ഗ്യാസ് സിലന്‍ഡറുകളെല്ലാം റോഡരികിലേക്ക് മാറ്റിവെച്ചു. വാതക ചോര്‍ച്ചയുണ്ടായ മൂന്ന് ഗ്യാസ് സിലന്‍ഡറുകള്‍ ഫയര്‍ ഫോഴ്‌സ് വെള്ളത്തില്‍ നിക്ഷേപിച്ചിരിക്കുകയാണ്. 

കര്‍ണാടകയില്‍ അക്രമ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സി റീജ്യണല്‍ മാനേജര്‍ അടക്കമുള്ളവര്‍ ബംഗളൂരുവിലായതിനാല്‍ മംഗളൂരുവില്‍ നിന്നും ഗ്യാസ് ഏജന്‍സിയുടെ വിദഗ്ധ സംഘം കുമ്പളയിലെത്താന്‍ വൈകുമെന്ന് അറിയിച്ചിരുന്നു. അതിനാലാണ് ചോര്‍ച്ചയുള്ള സിലന്‍ഡറുകള്‍ വെള്ളത്തിലിട്ട് വെക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയത്.

അപകടത്തില്‍ പെട്ട ലോറിയില്‍ നിന്നും സിലന്‍ഡറുകള്‍ മാറ്റിയ ശേഷമാണ് ഗതംഗതം പുനഃസ്ഥാപിച്ചത്. വിച്ഛേദിച്ച വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചിട്ടുണ്ട്. ഒരു മണിക്കൂറിലധികമാണ് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

Related News: കുമ്പള ആരിക്കാടിയില്‍ പാചക വാതക സിലണ്ടര്‍ ലോറി മറിഞ്ഞു; ഗ്യാസ് ചോര്‍ച്ച, ഗതാഗതം സ്തംഭിച്ചു

ഗ്യാസ് സിലന്‍ഡര്‍ ലോറി അപകടം: ദേശീയ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Keywords : Kumbala, Lorry, Accident, Kasaragod, Police, Fire, Road, Traffic-block, Arikkady, Gay cylinder lorry accident; Situation becomes normal. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia