കുമ്പള ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ട്രക്ക് മറിഞ്ഞ് വാതക ചോര്‍ച്ച
Dec 5, 2014, 05:51 IST
കുമ്പള :(www.kasargodvartha.com 05.12.2014) കുമ്പള ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ട്രക്ക് മറിഞ്ഞ് വാതക ചോര്‍ച്ച. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ശിറിയ പാലത്തിന് സമീപം മറിഞ്ഞത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം.
സംഭവ സ്ഥലത്തിനു തൊട്ടടുത്ത് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നത് ആശങ്ക പരത്തി. ദേശീയ പാത അടക്കുകയും സമീപ വാസികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ രണ്ട് ചോര്‍ച്ചകള്‍ അടച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കുറ്റിക്കോല്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങളിലെ ആറ് ഫയര് ഫോറസ് യൂണിറ്റുകളും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. ജില്ലാ പോലീസ് ചീഫ് ഉള്‌പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക നേതൃത്വം നല്കിവരുന്നു.
Keywords: Tanker, Gas Tanker truck overturned, Kasaragod, Kumbala, Accident.