Accident | എതിർത്തോടിനും എടനീരിനുമിടയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഗതാഗതം തടഞ്ഞു; വാതക ചോർച്ചയില്ലെന്ന് സൂചന
● മംഗ്ളൂറിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്നു.
● ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
● അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.
കാസർകോട്: (KasargodVartha) എതിർത്തോടിനും എടനീരിനുമിടയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. എന്നാൽ വാതക ചോർച്ചയില്ലെന്നാണ് സൂചന. മംഗ്ളൂറിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നിയന്ത്രണം വിട്ടുമറിഞ്ഞത്.
ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുമ്പള - ബദിയടുക്ക - എടനീർ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
മറിഞ്ഞ ഗ്യാസ് ടാങ്കറിൽ നിന്ന് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖാദർ ബദ്രിയ കാസർകോട് വാർത്തയോട് പറഞ്ഞു. അഗ്നിശമന സേനാ വിഭാഗവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മറിഞ്ഞ ഗ്യാസ് ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റിയ ശേഷം മാത്രമേ ടാങ്കർ ഇവിടെ നിന്നും നീക്കാൻ കഴിയുകയുള്ളൂ.
#KeralaAccident #GasTanker #TrafficAlert #Edaneer #SafetyFirst