തെക്കില്‍വളവില്‍ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍പെട്ടു
Jun 9, 2013, 17:23 IST
ചട്ടഞ്ചാല്‍: അപകടം പതിവായ തെക്കില്‍വളവില്‍ ഗ്യാസ് ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ ഇന്റര്‍ലോക്കിട്ട ഭാഗത്ത് തെന്നിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയിലിടിക്കുകയായിരുന്നു. മുന്‍ഭാഗം തകര്‍ന്നു.
കണ്ണൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ശനിയാഴ്ച വൈകിട്ട് ഇതേ സ്ഥലത്ത് സ്വകാര്യ ബസും ചരക്ക് ലോറിയും അപകടത്തില്‍പെട്ടിരുന്നു. കാസര്‍കോട് ഭാഗത്തേക്ക് വരുന്ന സ്വകാര്യ
ബസ് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയിലിടിക്കുകയായിരുന്നു.
തെക്കില്‍വളവില്‍ ഇന്റര്‍ലോക്ക് പാകിയ സ്ഥലത്ത് അപകടം പതിവായതിനെ തുടര്‍ന്ന് ഇവിടെ പത്ത് വരി ഹമ്പ് ഇട്ടിട്ടുണ്ട്. ഇതിന് തൊട്ടടുത്താണ് വീണ്ടും അപകടമുണ്ടായത്. നേരത്തെ ഇവിടെ ടാങ്കര്‍ലോറിയടക്കം അഞ്ചോളം വാഹനങ്ങള്‍ നിയന്ത്രണം വിട്ട് 30 അടി ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞിരുന്നു.

Keywords: Thekkil turn, Gas tanker lorry, Accident, Chattanchal, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.