വാതകചോര്‍ച്ച നിയന്ത്രണ വിധേയമാക്കി, ദേശീയ പാതയില്‍ ഉച്ചവരെ ഗതാഗത നിയന്ത്രണം
Dec 5, 2014, 07:22 IST
കാസര്‍കോട്: (www.kasargodvartha.com 05-12-2014) മംഗലാപുരം കാസര്‍കോട് ദേശീയ പതായിലെ ഷിറിയ പെട്രോള്‍ പമ്പിനടുത്ത് മറിഞ്ഞ ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി.
മംഗലാപുരത്തു നിന്നും എത്തിയ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെ വിദഗ്ധര്‍ ടാങ്കറില്‍ നിന്നും വാതകം മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വാതകം പൂര്‍ണമായും മാറ്റാന്‍ ഉച്ചയാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതുവരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രകാരെ പ്രയാസത്തിലാക്കും. അവര്‍ ഉച്ച വരെ ട്രെയിനിനെ തന്നെ ആശ്രയിക്കേണ്ടിവരും.
അതേസമയം അപകടത്തെ തുടര്‍ന്ന് രാത്രി 1 മണിമുതല്‍ തടസപ്പെട്ടിരുന്ന െ്രെടന്‍ ഗതാഗതം പുലര്‍ച്ചെ 4.30 ഓടെ പുനസ്ഥാപിച്ചു. വാതകചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് െ്രെടന്‍ ഗതാഗതം പുനസ്ഥാപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, Gas Tanker Truck, Accident, Kumbala, Shyria Bridge, Malayalam News.
Advertisement:
Keywords: Kerala, Kasaragod, Gas Tanker Truck, Accident, Kumbala, Shyria Bridge, Malayalam News.
Advertisement: