ഗാര്‍ഹികേതര ഗ്യാസ് വിലയില്‍ 300 രൂപ വരെ വര്‍ദ്ധനവ്; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും
Apr 4, 2012, 15:48 IST
ഇത് ഹോട്ടലുകള്‍, കാറ്ററിംങ് സര്‍വ്വീസ് എന്നിവയുടെ ഭക്ഷണ നിരക്ക് ഗണ്യമായി ഉയര്‍ത്താന്‍ ഇതോടെ നിര്‍ബന്ധിതരാകും. ഇതോടെ വിലക്കയറ്റത്തില്‍ ബലിയാടാകുന്നത് സാധാരണക്കാരാണ്. കേരളത്തില്‍ മിക്ക ഹോട്ടലുകളും ഭക്ഷണം പാചകം ചെയ്യാന്‍ ഗാര്‍ഹികേതര എല്‍ പി ജിയെയാണ് ആശ്രയിക്കുന്നത്. പൊതുവെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണ്. ഗാര്‍ഹികേതര ഗ്യാസിന് വില കൂടിയതോടെ പിടിച്ചുനില്‍ക്കാന്‍ ചെറുകിട ഹോട്ടലുടമകള്‍ക്ക് നന്നേ പാടുപെടേണ്ടി വരുന്നുണ്ട്.
ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാതെ അവരുടെ മുന്നില്‍ മറ്റൊരു വഴികളുമില്ല. കാഞ്ഞങ്ങാട്ട് 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 300 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 1520 രൂപയുടെ സ്ഥാനത്ത് ഇപ്പോഴത്തെ വില 1,800 രൂപയാണ്. കഴിഞ്ഞ ഡിസംബറിലെ വില 1070 രൂപമാത്രമായിരുന്നു.
Keywords: Gas cylinder, Price, Increase, Kasaragod