കുമ്പള ആരിക്കാടിയില്‍ പാചക വാതക സിലണ്ടര്‍ ലോറി മറിഞ്ഞു; ഗ്യാസ് ചോര്‍ച്ച, ഗതാഗതം സ്തംഭിച്ചു
Sep 13, 2016, 22:13 IST
കുമ്പള: (www.kasargodvartha.com 13/09/2016) കുമ്പള - ആരിക്കാടി ദേശീയ പാതയില്‍ പാചക വാതക സിലണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടമുണ്ടായത്. ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ലോറി ഒരു കാറിലിടിച്ചാണ് മറിഞ്ഞത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പാചക വാതക സിലണ്ടറുകള്‍ കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ മറിഞ്ഞത്.
അപകടമുണ്ടായതോടെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി. മൂന്ന് സിലണ്ടറുകളില്‍ നിന്നും ഗ്യാസ് ചോര്‍ന്നതിനാല്‍ ഇവ ദൂരസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളില്‍ അരക്കിലോമീറ്ററിലധികം ദൂരെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്നും ഗ്യാസ് ഏജന്‍സി അധികൃതര്‍ കുമ്പളയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്ക് മൂലം നൂറുകണക്കിനാളുകളാണ് വലഞ്ഞത്. വാഹനങ്ങളെല്ലാം റോഡരികില്‍ നിരനിരയായ് നിര്‍ത്തിയിട്ടിരിക്കുകയാണ്. അപകടാവസ്ഥ ഇനിയും ഒഴിവായിട്ടില്ലെന്ന് പോലീസും ഫയര്‍ഫോഴ്‌സും പറയുന്നു.
Keywords : Accident, Lorry, Kasaragod, Tanker-Lorry, Police, Fire, Gas, Arikkady.