city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി

കാസര്‍കോട്: (www.kasargodvartha.com 16.04.2017) പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടുത്തമുണ്ടായി. വീടിന്റെ ചുമര് വിണ്ടുകീറി. ബേള ചര്‍ച്ചിന് സമീപം കടമ്പട്ടയിലെ ഷഫീഖിന്റെ വീട്ടിലെ പാചകവാതക സിലിന്‍ഡറാണ് ശനിയാഴ്ച ചോര്‍ന്നത്. തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയായിരുന്നു.

പാചകവാതക സിലിന്‍ഡറില്‍ നിന്ന് സ്റ്റൗവ്വിലേക്കുള്ള പൈപ്പിലുണ്ടായ തകരാറാണ് പാചകവാതക സിലിന്‍ഡര്‍ ചോരാന്‍ ഇടവരുത്തിയത്. ഇതോടെ അടുക്കള ഭാഗത്തേക്ക് തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങളും അലമാരയും കത്തി നശിച്ചു.

പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി


വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേനയെത്തിയെങ്കിലും പരിസരവാസികള്‍ തീയണച്ചിരുന്നു. പെട്ടെന്ന് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണൊഴിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Gas cylinder, Fire, Fire force, Wall, Kitchen, Shelf, Gas cylinder leakage in house.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia