വീട്ടില്‍ ഗ്യാസ് സിലണ്ടറിന് തീപിടിച്ചു
Jul 14, 2013, 10:30 IST
ചെര്‍ക്കള: വീട്ടില്‍ ഗ്യാസ് സിലണ്ടറിന് തീപിടിച്ചു. ചെര്‍ക്കള സന്തോഷ് നഗര്‍ മാരയില്‍ ഹസന്റെ വീട്ടിലാണ് സംഭവം. നാട്ടുകാര്‍ എത്തി ഉടന്‍ തീയണച്ചതിനാല്‍ തലനാഴികയ്ക്ക് ദുരന്തമൊഴിവായി.
കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിക്ക് നോമ്പ്തുറ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് ഗ്യാസ് ചോര്‍ന്ന് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ അയല്‍വാസികളും നാട്ടുകാരും ഓടിയെത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു