ഗ്യാസ് അടുപ്പില്‍നിന്നും തീപടര്‍ന്ന് വീടിന് തീപിടിച്ചു
Mar 29, 2012, 15:32 IST
![]() |
file photo: kasargodvartha |
കോളിയടുക്കം: പാചകവാതക അടുപ്പില്‍നിന്നും തീപടര്‍ന്ന് വാടകവീട്ടിന്റെ ഒരുഭാഗം കത്തിനശിച്ചു. ദേളി ചട്ടഞ്ചാല്‍ റൂട്ടില്‍ അപ്സര പബ്ലിക് സ്കൂളിന് എതിര്‍വശത്തെ വാടകക്വാര്‍ട്ടേര്‍സിലാണ് അപകടം. ആര്‍ക്കും പരിക്കില്ല.
അഗ്നി ബാധയെ തുടര്‍ന്ന് വീടിന്റെ അടുക്കളയുടെ ഭാഗം കത്തിയമരുകയും ചുമരിന് വിള്ളല്‍ വീഴുകയും ചെയ്തു.
കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോര്‍സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. അബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേര്‍സ്.
Keywords: Gas cylinder, blast, Koliyadukam, Kasaragod