ചെങ്കള പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
May 30, 2016, 10:00 IST
ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചു
കാസര്‍കോട്: (www.kasargodvartha.com 30.05.2016) ചെങ്കള പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. പന്നിപ്പാറയിലെ റിയാസിന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുള്‍ ലത്തീഫും കുടുംബവും താമസിക്കുന്ന മുറിയിലാണ് അപകടമുണ്ടായത്.
മുറിയിലെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന പാചകവാതകസിലിണ്ടറില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടാവുകയും ഇതേ തുടര്‍ന്ന് തീപിടിച്ച് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതോടെ അടുക്കളയിലെ ഗ്രൈന്‍ഡര്‍
ഉള്‍പ്പെടെയുള്ള ഉപകരണങ്ങളിലേക്കും മറ്റും തീ പടര്‍ന്നു. കുടുംബാംഗങ്ങള്‍ പരിഭ്രാന്തിയോടെ മുറിയില്‍ നിന്ന് പുറത്തേക്കോടുകയും കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരം നല്‍കുകയും ചെയ്തു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഗ്യാസ് ചോര്‍ച്ച തടഞ്ഞ് സിലിണ്ടര്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ദുരന്തം ഒഴിവായത്.
Keywords: Kasaragod, Chengala, Gas cylinder, Pannippara, Riyas, Sunday, Kitchen, Fire Force, Grinder.