ഉപഭോക്താക്കളെ അറിയിക്കാതെ മാരുതി ഏജന്‍സിയുടെ 2,600 പാചക വാതക കണക്ഷനുകള്‍ മാറ്റി; ആവശ്യത്തിന് പാചക വാതകം ലഭിക്കുന്നില്ലെന്ന് പരാതി
Jul 6, 2016, 09:45 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2016) ഉപഭോക്താക്കളെ അറിയിക്കാതെ കാസര്‍കോട് നഗരത്തിലെ 2,600 പാചക വാതക കണക്ഷനുകള്‍ മറ്റൊരു ഏജന്‍സിയിലേക്ക് മാറ്റി. മാരുതി ഏജന്‍സിയില്‍ നിന്നാണ് ഉപഭോക്താക്കളെ അറിയിക്കാതെ പാചക വാതക കണക്ഷനുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച മറ്റൊരു ഏജന്‍സിയിലേക്ക് മാറ്റിയത്.
റംസാന്‍, ഓണം ആഘോഷങ്ങളുടെ ഭാഗമായി പാചക വാതക വിതരണം കാര്യക്ഷമമാക്കാന്‍ കലക്ടറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇങ്ങനെയൊരു നീക്കം. എന്നാല്‍ ഏജന്‍സി മാറ്റിയ കാര്യം അറിയിക്കാത്തതും ആവശ്യത്തിന് പാചക വാതകം ലഭിക്കാത്തതും ഉപഭോക്താക്കളെ വലയ്ക്കുന്നു.
വിതരണം കാര്യക്ഷമമാണെന്ന് ഓയില്‍ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും പലര്‍ക്കും പാചക വാതകം സമയത്ത് ലഭിക്കാറില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പലരും കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കി.
അംഗീകരിച്ച നിരക്കിലും കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും ബുക്കിംഗ് ക്രമം തെറ്റിച്ച് നല്‍കുന്നതായും ഉപഭോക്താക്കളുടെ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Gas cylinder, Supply Officer, Complaint, Agency, Customer, Collector, Cervice Charge, Booking, Connection.