Garbage | ഉക്കിനടുക്കയിൽ മാലിന്യക്കൂമ്പാരം; മെഡികൽ കോളജ് പാതയിൽ നാട്ടുകാർക്ക് ദുരിതം
ഉക്കിനടുക്ക: (KasargodVartha) മെഡികൽ കോളജ് (Medical College) പരിസരത്തെ ഗോളിയാടിയിൽ (Goliyadi) മാലിന്യങ്ങൾ (Waste) വലിച്ചെറിയുന്നത് പ്രദേശവാസികൾക്ക് ദുരിതമായി മാറി. വഴിയോരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ (Bus Stop) ഇരുവശത്തും രാത്രികാലങ്ങളിൽ കെട്ടുകളാക്കി കൊണ്ടുവന്ന് മാലിന്യം വലിച്ചെറിയുന്നുവെന്നാണ് പരാതി.
ഇവ ഭക്ഷിക്കാനായി എത്തുന്ന പക്ഷികളും, നാല്‍ക്കാലികളും മാലിന്യങ്ങള്‍ റോഡുകളിലേക്ക് (Road) വ്യാപിപ്പിക്കുന്നതിലൂടെ കാല്‍നട യാത്രക്കാര്‍ക്കും ബസ് കാത്തിരിക്കുന്നവർക്കും അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. ഒപ്പം തന്നെ മാലിന്യക്കൂമ്പാരങ്ങള്‍ കൂടുന്നതോടെ തെരുവുനായകളുടെ (Stray Dogs) ശല്യവും പ്രദേശത്ത് വലിയ തോതില്‍ വര്‍ധിക്കുകയാണ്.
മാലിന്യങ്ങളിൽ രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ചയും മനുഷ്യർക്കും മൃഗങ്ങൾക്കും രോഗം ബാധിക്കാനുള്ള സാധ്യതയും സൃഷ്ടിക്കുന്നു. മഴയിൽ മാലിന്യങ്ങൾ വിവിധയിടങ്ങളിലേക്ക് ഒഴുകിപ്പോകുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും അസഹ്യമാണ്. ഇത് നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു.
2025 മാർച്ച് 31-നുള്ളിൽ സമ്പൂർണ മാലിന്യമുക്ത കേരളമെന്ന സർകാർ ലക്ഷ്യം ഹൈകോടതി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഉക്കിനടുക്ക മെഡികൽ കോളജിലേക്കുള്ള പ്രധാന പാതയിൽ തന്നെ ഈ അവസ്ഥയാണെങ്കിൽ, കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാകാൻ നീണ്ട വർഷങ്ങൾ വേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കുകയും, പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.