ബേക്കലില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി
Nov 12, 2012, 12:01 IST
കാസര്‍കോട്: പള്ളിക്കര ബേക്കലിനടുത്ത് റെയില്‍വെ പാളത്തില്‍ വിള്ളല്‍ കണ്ടത്തി. തിങ്കളാഴ്ച രാവിലെ 9.30നാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. പള്ളിക്കരയ്ക്കും കോട്ടിക്കുളത്തിനുമിടയില് ബേക്കലിന് സമീപമാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.
പ്രദേശവാസിയായ നൗഷാദ് എന്ന യുവാവാണ് വിള്ളല്‍ കണ്ടെത്തിയ വിവരം റെയില്‍വെ അധികൃതരെ അറിയിച്ചത് ഇതേ തുടര്‍ന്ന് മലബാര്‍ ഉള്‍പെടെയുള്ള തീവണ്ടികള്‍ വൈകി. മലബാര്‍ എക്സ്പ്രസിനെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. കാസര്‍കോട്ട് വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഈ വണ്ടിയിലുണ്ടായിരുന്നു.
പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് മന്ത്രിയുടെ പരിപാടികള്‍ വൈകിയാണ് ആരംഭിച്ചത്. വിള്ളല്‍ താല്കാലികമായി പരിഹരിച്ചു. വിള്ളല്‍ അടച്ച് റെയില്‍വെ ഗതാഗതം 10.45 മണിയോടെ പുനസ്ഥാപിച്ചു. വിള്ളലിന്റെ കാരണത്തെകുറിച്ച് റെയില്‍വെ അന്വേഷണം നടത്തുമെന്നറിയുന്നു.

Keywords: Railway-Track, Split, Pallikara, Kottikulam, Minister, Youth, Programme, Kasaragod, Kerala.