city-gold-ad-for-blogger

കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍

കാസര്‍കോട്: (www.kasargodvartha.com 09/10/2016) കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്. തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് കടന്നുവരുന്നതിനുമുമ്പാണ് പാളത്തിലെ വിള്ളല്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം റെയില്‍വെ അധികൃതരെ അറിയിക്കുകയായിരുന്നു. റെയില്‍വെ ഗ്യാംഗ് മാന്‍മാരും നാട്ടുകാരും നടത്തിയ പരിശോധനയില്‍ വന്‍ ദുരന്തത്തിന് തന്നെ കാരണമായേക്കാവുന്ന വലിയ വിള്ളലാണ് കണ്ടത്.

രണ്ട് ഗ്യാംഗ് മാന്‍മാര്‍ കയ്യിലുണ്ടായിരുന്ന അപായമറിയിക്കുന്ന ഉപകരണം കൊണ്ട് മൂന്നുതവണ വെടിപൊട്ടിച്ചതോടെയാണ് മാവേലി എക്‌സ് പ്രസ് കളനാട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടത്. അപായ സൂചന കിട്ടിയിരുന്നില്ലെങ്കില്‍ ട്രെയിന്‍ കടന്നുവരികയും വന്‍ ദുരന്തം തന്നെ സംഭവിക്കുകയും ചെയ്യുമായിരുന്നു. കാസര്‍കോട് റെയില്‍വെ അധികൃതര്‍ ട്രോളിയില്‍ വന്ന് പാളത്തിലെ വിള്ളല്‍ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കുകയും തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുകയുമായിരുന്നു.

ഈ ഭാഗത്തുകൂടി വളരെ വേഗത കുറച്ചാണ് ട്രെയിനുകള്‍ കടന്നുപോകുന്നത്. സാധാരണ വിള്ളലാണ് കണ്ടെത്തിയതെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നതെങ്കിലും സമീപകാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ അട്ടിമറി ശ്രമങ്ങളുണ്ടായ സാഹചര്യത്തില്‍ ഇതും അത്തരത്തിലുള്ളതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഈ നിലയ്ക്കും അന്വേഷണം നടന്നുവരികയാണെന്ന് റെയില്‍വെ അധികൃതര്‍ വെളിപ്പെടുത്തി.

Photo: K.S Sali Kizhur

കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍

കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍

കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍

കളനാട് റെയില്‍വെ സ്‌റ്റേഷനും ചന്ദ്രഗിരി റെയില്‍വെ മേല്‍പ്പാലത്തിനും മധ്യേ പാളത്തില്‍ വിള്ളല്‍
Keywords:  Kasaragod, Kerala, Train, Railway-track, Trivandrum- Mangaluru, Railway, Gap found in Railway track.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia