കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഏഴുപേര്‍ക്കെതിരെ കേസ്
Feb 22, 2018, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 22.02.2018) മഞ്ചേശ്വരം ഹൊസങ്കടിയില്‍ കഴിഞ്ഞ ദിവസം രാത്രി കഞ്ചാവ് സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് സ്ത്രീകളടക്കം ആറുപേര്‍ക്ക്. ഇവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. രണ്ട് മൊര്‍ത്തണയിലെ മുഹമ്മദ് അഷ്‌റഫ് (47), തട്ടുകട ജീവനക്കാരായ ഹൊസങ്കടിയിലെ അത്തീഖ്(31), പിരാറമൂലയിലെ നസീര്‍(29) എന്നിവര്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കടമ്പാറിലെ അബ്ദുല്ല(29), ഭാര്യ ആയിഷ(24), അബ്ദുല്ലയുടെ സഹോദരന്റെ ഭാര്യ ഹവ്വമ്മ (26) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
അബ്ദുല്ല, ആയിഷ, ഹവ്വ എന്നിവര്‍ അംബാസിഡര്‍ കാറിലും അഷ്‌റഫ് എര്‍ട്ടിക കാറിലും തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ലഹരിയില്‍ രണ്ട് ബൈക്കുകളിലായി നാലംഗം സംഘം എത്തിയത്. ഇവര്‍ ഭക്ഷണം കഴിക്കുകയായിരുന്നവരെയും തട്ടുകട ജീവനക്കാരെയും അകാരണമായി അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആദ്യം അഷ്‌റഫിന്റെ തലക്കാണ് വെട്ടേറ്റത്. അബ്ദുല്ലയെ വെട്ടാന്‍ ശ്രമിച്ചുവെങ്കിലും കുതറി മാറുകയായിരുന്നു. ഭര്‍ത്താവിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തിലൊരാള്‍ ആയിഷക്ക് നേരെ വാള്‍ വീശിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ തട്ടുകട ജീവനക്കാരെയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. രണ്ട് കാറുകളും സംഘം തല്ലിത്തകര്‍ത്തു. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Attack, Injured, Case, Police, Treatment, Hospital, Ganja team's attack; 6 injured, case against 7.
< !- START disable copy paste -->